സഹവര്‍ത്തിത്വത്തിന്റെ സന്ദേശം പകര്‍ന്ന് മുനവ്വറലി ശിഹാബ് തങ്ങളുടെ സൗഹൃദയാത്ര
കാസര്‍കോട്: ജില്ലയുടെ ശാശ്വത സമാധാനത്തിനു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സൗഹൃദ യാത്ര നടത്തി. 'ഫാസിസത്തിനെതിരേ മതേതര പ്രതിരോധം' എന്ന മുദ്രവാക്യമുയര്‍ത്തി ജില്ലയില്‍ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന കാംപയിന്റെ ഭാഗമായാണു യാത്ര. ജില്ലയിലെ വിവിധ മത നേതാക്കളും സാംസ്‌ക്കാരിക നായകരുമായി കൂടിക്കാഴ്ച നടത്തി. തളങ്കര മാലിക്ക് ദിനാര്‍ ഇസ്‌ലാമിക്ക് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. റിയാസ് മൗലവി കൊല്ലപ്പെട്ട ചൂരി മസ്ജിദും, റിഷാദിന്റെ വീടും സന്ദര്‍ശിച്ചു പ്രാര്‍ഥന നടത്തി.
ഉളിയയിലെ ധനന്തരി മഹാവിഷ്ണു ക്ഷേത്ര തന്ത്രികളായ ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആശ്രയെ സന്ദര്‍ശിച്ചു. സുബ്രമണ്യ ആശ്ര, കിഷോര്‍ ആശ്ര, മുരളി ആശ്ര, മധൂര്‍ വാസുദേവ ഹൊള്ള, തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. മായിപ്പാടി രാജാവ് രാജേന്ദ്ര വര്‍മ്മ രാജ യെയും തങ്ങള്‍ സന്ദര്‍ശിച്ചു. ബേള വ്യാകുല മാതാ ചര്‍ച്ചിലെത്തിയ തങ്ങളെ റവ.ഫാദര്‍ വലേരിയന്‍ ഫ്രാങ്ക് സ്വീകരിച്ചു. നീര്‍ച്ചാല്‍ സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ വീട്ടിലെത്തിയ തങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണഭട്ട്, ശാരദ ഭട്ട്, ശീലകെ ഭട്ട് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
മുന്‍ മന്തി സി. ടി അഹമ്മദലി, ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിഎം. സി ഖമറുദ്ദീന്‍, ട്രഷര്‍ എ.അബ്ദുല്‍ റഹിമാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ടി.ഇ അബ്ദുല്ല, കെ.ഇ.എ ബക്കര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജന.സെക്രട്ടറി ടി. ഡി കബീര്‍, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ യൂസഫ് ഉളുവാര്‍, നാസര്‍ചായിന്റടി, ഹാരിസ് പട്ടഌമന്‍സൂര്‍ മല്ലത്ത്, എം .എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കല്‍, തുടങ്ങിയവര്‍ തങ്ങളോടൊപ്പം യാത്രാസംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."