HOME
DETAILS
MAL
അലിഗഡ് സര്‍വകലാശാല അവഗണനയില്‍; ലീഗ് പ്രക്ഷോഭത്തിന്
backup
August 10 2016 | 21:08 PM
പെരിന്തല്‍മണ്ണ: അലിഗഡ് മുസ്ലിം സര്‍വകലാശാലാ മലപ്പുറം സ്പെഷല്‍ സെന്ററിനോട് സര്‍വകലാശാല അധികൃതരും കേന്ദ്രസര്‍ക്കാറും തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി.
അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്നു വാര്‍ത്താകുറിപ്പില്‍ ഭാരവാഹികള്‍ അറിയിച്ചു.യു.പി.എ സര്‍ക്കാര്‍ മലപ്പുറത്തിനനുവദിച്ച സര്‍വകലാശാല സെന്ററിനോട് അവഗണന തുടര്‍ന്നാല്‍ ജനകീയ സമരത്തിനു മുന്നിട്ടിറങ്ങും. പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.കെ നാസര്‍, കെ. അലിഅക്ബര്‍, പ്രൊഫ. ഷൈഖ് മുഹമ്മദ്, വി.അലി മാസ്റ്റര്‍ സംസാരിച്ചു.അസീസ്, ജാഫര്‍ ഫൈസി, ഷൗക്കത്തലി മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."