HOME
DETAILS
MAL
റോഡില്‍ വെച്ചുള്ള നമസ്‌കാരം നിരോധിക്കാനാവില്ലെങ്കില്‍ പൊലിസ് സ്റ്റേഷനുകളിലെ ജന്മാഷ്ടമി ആഘോഷവും തടയാനാവില്ലെന്ന് യോഗി
backup
August 17 2017 | 06:08 AM
ലക്‌നോ: പെരുന്നാള്‍ ദിനങ്ങളില്‍ മുസ് ലിങ്ങള്‍ റോഡുകളില്‍ വെച്ചു വരെ നമസ്‌കരിക്കാറുണ്ട്. ഇത് തടയാനാവില്ലെങ്കില്‍ പൊലിസ് സ്റ്റേഷനുകളില്‍ ജന്മാഷ്ടമി ആഘോഷിക്കുന്നതും തടയാനാവില്ലെന്ന് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് യോഗി. സമാജ് വാദി സര്‍ക്കാറിന്റെ കാലത്തേതില്‍ നിന്ന് വ്യ്ത്യസ്തമായി ജന്മാഷ്ടമി ആഘോഷങ്ങള്‍ ഈ വര്‍ഷം വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും പൊലിസിനെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ആദിത്യനാഥ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ക്രിസ്മസോ ഈദോ എന്തുമാവട്ടെ, എല്ലാവര്‍ക്കും ആഘോഷിക്കാന്‍ അവകാശമുണ്ട്. ഈ രാജ്യത്തിന് അതിന് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."