കുട്ടികള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അപകടം
ന്യൂഡല്‍ഹി: ചെറിയ കുട്ടികള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വലിയ അപകടം ക്ഷണിച്ചു വരുത്തും. കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട പോഷകാഹാര കുറവിന് അത് കാരണമാകും. ഇന്ന് പല കുട്ടികളും സ്കൂളില്‍ പോകാന്‍ വൈകിയാല്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. ഇത് പോഷകാഹാരത്തിന്റെ അഭാവം ശരീരത്തില്‍ പ്രകടമാക്കും. ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
തുടര്‍ച്ചയായി കുട്ടികള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ അവര്‍ക്ക് അത്യാവശ്യമായി ലഭിക്കേണ്ട പോഷകാഹാരങ്ങള്‍ ലഭിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്. ദിവസവും പ്രഭാത ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ നല്ല ഉന്മേഷവാന്മാരും ആരോഗ്യമുള്ളവരുമാകും. കാല്‍സ്യം,ഇരുമ്പ്,അയഡിന്‍ എന്നിവയുടെ അഭാവം ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ കണ്ടുവരുന്നതായി പഠനംത്തില്‍ പറയുന്നു. ഇത് തൈറോയിഡ് പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."