ബംഗളൂരുവിനെ മുക്കി വീണ്ടും വിഷപ്പത
ബംഗളൂരു: ബംഗളൂരു നഗരത്തെ പൊതിഞ്ഞ് വീണ്ടും വിഷപ്പത. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയ്ക്കു പിന്നാലെ എത്തിയ വിഷപ്പത ബെംഗളൂരു നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ തന്നെ ഇവിടെ ജനജീവിതെ സ്തംഭിച്ചിരിക്കുകയാണ്. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വര്‍ത്തൂര്‍ നദിയില്‍ നിന്നും പുറത്തുവന്ന വിഷപ്പത, റോഡിലേക്ക് പരന്നത് ബുധനാഴ്ച രാത്രി ഗതാഗത തടസമുണ്ടാക്കി. ഏതാണ്ട് പത്തടിയോളം ഉയരത്തിലാണ് വൈറ്റ്ഫീല്‍ഡ് റോഡില്‍ വിഷപ്പതഎത്തിയത്. വ്യാഴാഴ്ച രാവിലെയും പലയിടത്തും വിഷപ്പത മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടു.
ചെറിയ മഴയില്‍പ്പോലും വിഷപ്പത റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പറന്നെത്തുന്ന വര്‍ത്തൂര്‍ തടാകവും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. വിഷപ്പത തടയാന്‍ തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയെങ്കിലും ഫലമുണ്ടായില്ല. വിഷപ്പത ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്.
എച്ച്എഎല്‍, ഡൊംലൂര്‍, കോറമംഗല, അഗര ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന അവശിഷ്ടമാണ് വര്‍ത്തൂര്‍, ബെലന്തൂര്‍ തടാകങ്ങളിലെ വിഷപ്പതപ്രശ്‌നത്തിനു കാരണമെന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തേ കണ്ടെത്തിയിരുന്നു. പരിഹാര നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല എന്നതാണു സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."