ചൈനയെയും പാകിസ്താനെയും നേരിടാന്‍ ഇന്ത്യയ്ക്കാവും, പക്ഷെ ഭീഷണി അകത്തുനിന്നാണ്; ഫാറൂഖ് അബ്ദുല്ല
ന്യൂഡല്‍ഹി: ചൈനയെയും പാകിസ്താനെയും നേരിടാന്‍ ഇന്ത്യയ്ക്കാവുമെന്നും എന്നാല്‍ ഭീഷണി അകത്തുനിന്നാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ഫാറൂഖ് അബ്ദുല്ല തുറന്നടിച്ചത്.
മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല താഴ്വരയില് ഇപ്പോള്‍ നടക്കുന്ന സംഭവത്തെപ്പറ്റിയും പരാമര്‍ശിച്ചു. ചിലര്‍ ജനങ്ങളുടെ ദേശീയതയെപ്പറ്റി ചോദ്യംചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ''നമ്മുടെ ദേശീയതയെപ്പറ്റി ചോദിക്കാന്‍ അവര്‍ ആരാണ്? ഇന്ത്യ സമത്വം ഉറപ്പുനല്കിയതിനാല് വിഭജന കാലത്ത് പാകിസ്താനെ ഒഴിവാക്കി ഇന്ത്യയ്ക്കൊപ്പം ചേര്‍ന്നു. ഞാന്‍ അഭിമാനത്തോടെ പറയുകയാണ്, ഞാനൊരു ഇന്ത്യന്‍ മുസല്‍മാനാണ്''- അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജെ.ഡി.യു സ്ഥാപക നേതാവ് ശരദ് യാദവ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മന്മോഹന് സിങ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."