HOME
DETAILS

ഇറാനുമായുള്ള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥ ശ്രമം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്ന് സഊദി

  
backup
August 17 2017 | 17:08 PM

5456456456456-2

റിയാദ്: ഇറാനുമായുള്ള നയതന്ത്ര പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു തലത്തിലുള്ള മധ്യസ്ഥ ശ്രമത്തിനും സഊദി അറേബ്യ ശ്രമിച്ചിട്ടില്ലെന്നു സഊദി അധികൃതര്‍ വ്യക്തമാക്കി. ഇറാനുമായി ബന്ധം ശക്തിപ്പെടുത്താന്‍ സഊദി ശ്രമം ആരംഭിച്ചെന്ന വാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. മേഖലയിലും ലോകത്തിലും ഭീകരതയും തീവ്രവാദവും പ്രചരിപ്പിക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര അക്കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ഇറാനുമായി യാതൊരു അടുപ്പവും അംഗീകരിക്കില്ലെന്ന നിലപാടാണ് സഊദി മുറുകെ പിടിക്കുന്നത്. ഏറെ കാലത്തെ തങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത് ഇറാന്‍ സൗഹൃദ ബന്ധം ആഗ്രഹിക്കുന്നില്ലെന്നാണെന്നും അധികൃതര്‍ വ്യ്കതമാക്കി.

നിലവില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് സാധിക്കില്ലെന്ന അഭിപ്രായമാണ് സഊദിക്കുള്ളത്. കള്ളം പ്രചരിപ്പിക്കുന്നത് ഇറാന്‍ തുടരുകയാണ്. ലോക സമാധാനത്തിനും സുരക്ഷക്കും ഇറാന്‍ ഭീഷണിയാണ്. ശത്രുതാപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇറാന്‍ ഭരണകൂടത്തെ തടയുന്നതിനും അന്താരാഷ്ത്ര നിയമങ്ങളും യു എന്‍ തീരുമാനങ്ങളും നയതന്ത്ര മര്യാദകളും പാലിക്കുന്നതിന് നിര്‍ബന്ധിക്കുന്നതിനും ലോകം മുഴുവന്‍ പരിശ്രമിക്കണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  25 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  25 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  25 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago