HOME
DETAILS

ബ്രിട്ടീഷ് വിധേയത്വത്തിനെതിരേ ഓസ്‌ട്രേലിയന്‍ ജനത

  
backup
August 18 2017 | 00:08 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%87%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

ഓസ്‌ട്രേലിയയുടെ 29ാമത്തെ പ്രധാനമന്ത്രിയായി ലിബറല്‍ പാര്‍ട്ടി നേതാവ് മാല്‍ക്കം ടേണ്‍ബുള്‍ അധികാരമേറ്റിട്ട് ഒരു വര്‍ഷം തികഞ്ഞതേയുള്ളൂ. അതിനിടയില്‍ത്തന്നെ ഓസ്‌ട്രേലിയ റിപബ്ലിക് ആകണമെന്നു വാദിക്കുന്നവര്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും പ്രതിഷേധവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഓസ്‌ട്രേലിയ റിപബ്ലിക്കാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കാന്‍ പ്രചാരണവുമായി റിപബ്ലിക് അനുകൂലികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
മാല്‍ക്കം ടേണ്‍ബുള്‍ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റയുടനെ മുമ്പെങ്ങുമില്ലാത്ത വിധം റിപബ്ലിക് വാദം ശക്തമായതിനു പ്രധാനകാരണം ടേണ്‍ബുള്‍ റിപബ്ലിക് അനുകൂലവാദികളില്‍ പ്രമുഖനാണെന്നതു തന്നെയാണ്. ഫെഡറല്‍ തെരഞ്ഞെടുപ്പു സമയത്ത് ലിബറല്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ഇതിനെക്കുറിച്ചു സൂചനകളുണ്ടായിരുന്നില്ല. എങ്കിലും മാല്‍ക്കം ടേണ്‍ബുള്‍ ഓസ്‌ട്രേലിയയെ റിപബ്ലിക്കാക്കുമെന്നു വിശ്വസിക്കുന്നവര്‍ അനവധിയാണ്.
അതിനുകാരണം രാജ്യത്തു പൊതുവില്‍ റിപബ്ലിക് അനുകൂലവികാരം അലയടിക്കുന്നുണ്ടെന്നതാണ്. ഓസ്‌ട്രേലിയ റിപബ്ലിക്കാകണമോ എന്നതു സംബന്ധിച്ചു പ്രധാനമന്ത്രി അടുത്തുതന്നെ ജനഹിതപരിശോധന നടത്തുമെന്നാണു റിപബ്ലിക് അനുകൂലികള്‍ പ്രതീക്ഷിക്കുന്നത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ബില്‍ ഷോട്ടണ്‍പോലും ഓസ്‌ട്രേലിയ റിപബ്ലിക്കാകണമെന്ന വാദം ഉന്നയിക്കുന്ന വ്യക്തിയാണ്.
ഓസ്‌ട്രേലിയ റിപബ്ലിക്കാകണമോയെന്ന ജനഹിതപരിശോധന അവസാനമായി നടന്നത് 1998-99 കാലഘട്ടത്തിലാണ്. അന്നു ജോണ്‍ ഹവാര്‍ഡ് ആയിരുന്നു പ്രധാനമന്ത്രി. എന്നാല്‍, അന്നു പ്രധാനമന്ത്രിപോലും റിപബ്ലിക് വാദത്തോടു യോജിച്ചില്ല. അന്നു റിപബ്ലിക് അനുകൂലികളുടെ നേതാവ് മാല്‍ക്കം ടേണ്‍ബുള്‍ ആയിരുന്നു.
റിപബ്ലിക് വാദം ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും അംഗീകരിക്കുന്നതാണ്. ഏതിനും വിരുദ്ധാഭിപ്രായമുണ്ടാകുമെന്നപോലെ റിപബ്ലിക് വിരുദ്ധരുമുണ്ട്. അവരില്‍ പ്രമുഖനാണു മുന്‍ പ്രധാനമന്ത്രി ടോണി ആബറ്റ്. റിപബ്ലിക് വിരുദ്ധര്‍ വാദിക്കുന്നത് ആ മാറ്റത്തില്‍ പ്രത്യേകിച്ചു മെച്ചമൊന്നുമില്ലെന്നാണ്. ചിലപ്പോള്‍ ഭാവിയില്‍ ദോഷമായേക്കുമെന്നും അവര്‍ പറയുന്നു.
അവര്‍ മുന്നോട്ടുവയ്ക്കുന്ന വാദഗതികളില്‍ മറ്റൊന്ന് ബ്രിട്ടീഷ് രാജ്ഞിയോടുള്ള വിധേയത്വമാണ് ഓസ്‌ട്രേലിയക്കു പാശ്ചാത്യരാജ്യങ്ങളില്‍ കുറച്ചെങ്കിലും സ്വീകാര്യത നല്‍കുന്നതെന്നാണ്. ഇപ്പോള്‍ ഭരണഘടനാപരമായും നിയമപരമായും ബ്രിട്ടീഷ് രാജ്ഞിയാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും പരമോന്നത. രാജ്ഞിയുടെ പ്രതിനിധിയായാണു ജനറല്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതുപോലും രാജ്ഞിയോടുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ടാണ്.
ഓസ്‌ട്രേലിയന്‍ ദേശീയപതാകയിലെ യൂണിയന്‍ ജാക്ക് ബ്രിട്ടീഷ് പതാകയിലേതിനു തുല്യമാണ്. ഈ വിധേയത്വത്തിനു അറുതിവരുത്തണമെന്നും രാജ്ഞിയുടെ പ്രതീകാത്മകപദവി എടുത്തുകളയണമെന്നും റിപബ്ലിക് വാദഗതിക്കാര്‍ ആവശ്യപ്പെടുന്നു. കൂടാതെ, ഓസ്‌ട്രേലിയന്‍ ജനത തെരഞ്ഞെടുക്കുന്ന പ്രതിനിധി രാജ്യത്തിന്റെ പരമോന്നതപദവി അലങ്കരിക്കണമെന്നാണ് അവരുടെ ആവശ്യം.
ഓസ്‌ട്രേലിയ ഫെഡറല്‍ സമ്പ്രദായം ആയതിനേക്കാള്‍ പഴക്കമുണ്ട് റിപബ്ലിക് ആകണമെന്ന വാദഗതിക്ക്. ഹുറേഷ്യ എന്ന കര്‍ഷകനായിരുന്നു ഈ വാദം ആദ്യമായി ഉന്നയിച്ചത്. അദ്ദേഹം സിഡ്‌നിയില്‍നിന്ന് അക്കാലത്തു പ്രസിദ്ധീകരിച്ചിരുന്ന ലാബ് എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ഈ വാദം ഉന്നയിച്ചത്. അതിനുവേണ്ടി അദ്ദേഹം സമാനചിന്താഗതിക്കാരെ സംഘടിപ്പിച്ചു. ബ്രിട്ടനില്‍നിന്നു നാടുകടത്തപ്പെട്ടയാളുടെ മകനായിരുന്നു ഹുറേഷ്യ. തന്റെ അച്ഛനോടു ബ്രിട്ടന്‍ചെയ്ത പാതകമാണു ഹുറേഷ്യയെ ബ്രിട്ടീഷ് വിരുദ്ധനാക്കിയതെന്നുപോലും അന്നു പ്രചരിച്ചിരുന്നു.
ആ കൂട്ടായ്മയില്‍വച്ചാണു ഹെന്‍ട്രി ലോഡ്‌സണ്‍ റിപബ്ലിക്കന്‍ സോങ് എന്ന പേരില്‍ ഒരു കവിത രചിച്ച് അവതരിപ്പിക്കുന്നത്. ഇതെല്ലാം നടക്കുന്നത് 19ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്. പില്‍ക്കാലത്ത് ഈ പ്രസ്ഥാനങ്ങളെല്ലാം ഇല്ലാതാവുകയും റിപബ്ലിക് വാദഗതിക്കാര്‍ കുറഞ്ഞുവരികയും ഫെഡറേഷന്‍ വാദത്തിനു ശക്തികൂടുകയും ചെയ്തു. ഒന്നാം ലോക യുദ്ധകാലത്തു ബ്രിട്ടനെ പിന്തുണയ്ക്കുകയെന്നതു രാജ്യസ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരമായി ജനങ്ങള്‍ കരുതിയപ്പോള്‍ റിപബ്ലിക് വാദം അസ്തമിച്ചു.
അക്കാലത്ത് 80 ശതമാനം ആളുകളും ബ്രിട്ടീഷ് രാജ്ഞിയുടെ ആരാധകരായിരുന്നു. രാജ്ഞി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ 60 ലക്ഷത്തോളം ആളുകള്‍ അവരെ കാണാന്‍ തടിച്ചുകൂടിയിരുന്നു. 1970 ന്റെ തുടക്കത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ റിപബ്ലിക്‌വാദം വീണ്ടും ശക്തമായി. അതിനുവേണ്ടി ഒരുപാടു സാമ്പത്തികപരിഷ്‌കാരങ്ങളും ആ സര്‍ക്കാര്‍ നടപ്പാക്കി. ഭരണഘടനാപ്രതിസന്ധിയെത്തുടര്‍ന്നു വിറ്റ്‌ലാം സര്‍ക്കാറിനു കൂടുതല്‍കാലം മുന്നോട്ടുപോകുവാന്‍ കഴിഞ്ഞില്ല. ഗവര്‍ണര്‍ ജനറല്‍ സര്‍ക്കാറിനെ പിരിച്ചുവിട്ടു.
ഇതിനെതിരേ സര്‍ക്കാര്‍ പ്രതിനിധികള്‍ രാജ്ഞിയെ സമീപിച്ചെങ്കിലും തനിക്കു പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതു ലേബര്‍ പാര്‍ട്ടിയെ റിപബ്ലിക് അനുകൂലത്തോടു കൂടുതല്‍ അടുപ്പിച്ചു. പിന്നീട് അധികാരത്തില്‍ വന്ന ലേബര്‍പാര്‍ട്ടിയുടെ പ്രധാനമന്ത്രിമാരില്‍ മിക്കവരും റിപബ്ലിക് വാദികളായിരുന്നു. 1990 കളുടെ തുടക്കം മുതല്‍ ലേബര്‍ പാര്‍ട്ടി റിപബ്ലിക് വാദം ഔദ്യോഗികപ്രഖ്യാപനമാക്കി.
റിപബ്ലിക്കായാല്‍ എങ്ങനെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും പ്രസിഡന്റിന്റെ അധികാരപരിധി എത്രത്തോളം വരുമെന്നുമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ പല റിപബ്ലിക് വാദഗതിക്കാരും ആശയം ഉപേക്ഷിക്കുകയും അവസാനമായി നടന്ന ഹിതപരിശോധനയില്‍ എതിരായി വോട്ടുചെയ്യുകയും ചെയ്തു. ഇതിനിടയിലും റിപബ്ലിക്കന്‍ അനുകൂലവാദഗതിക്കാര്‍ക്ക് 47 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു.
പില്‍ക്കാലത്തു ചര്‍ച്ചകള്‍ പലതും നടന്നുവെങ്കിലും റിപബ്ലിക് അനുകൂലികളുടെ ഭാഗത്തുനിന്നു ശക്തമായ വാദങ്ങള്‍ ഉയര്‍ന്നിരുന്നില്ല. അതിനെല്ലാം അറുതിവരുത്തുന്ന വിധത്തിലാണ് ഇതുവരെ രാജ്യം കണ്ടിട്ടില്ലാത്ത വിധത്തില്‍ റിപബ്ലിക് അനുകൂലികള്‍ വാദം ശക്തമാക്കിയത്. വരുംദിവസങ്ങളില്‍ അതിന്റെ ശക്തി കൂടുമെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം. ഇപ്പോഴത്തെ റിപബ്ലിക് മൂവ്‌മെന്റിന്റെ തലവന്‍ പീറ്റര്‍ ഫിറ്റ്‌സൈമണ്‍സ് ആണ്.
ബ്രെക്‌സിറ്റ്, തെക്കന്‍ ചൈന സമുദ്രത്തിലെ തര്‍ക്കങ്ങള്‍ തുടങ്ങിയ ബാഹ്യമായ പ്രതിസന്ധികളെ നേരിടാന്‍ ശക്തമായ സമ്പദ്ഘടനയും ശക്തമായ ഭരണകൂടവും ആവശ്യമാണെന്നിരിക്കെ പ്രതിസന്ധിയില്‍കൂടി കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ റിപബ്ലിക് അനുകൂലികള്‍ തൊടുത്തുവിടുന്ന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമായി ഈ പ്രശ്‌നം വരുംദിവസങ്ങളില്‍ ഗവര്‍മെന്റിനു മുന്നില്‍ കീറാമുട്ടിയായിത്തീരുമെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

(ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടൈംസ്
എഡിറ്ററാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago