മോട്ടോര്‍ വാഹന നികുതി ഭേദഗതി ബില്‍ പാസായി
തിരുവനന്തപുരം: കേരള മോട്ടോര്‍ വാഹന നികുതി ഭേദഗതി ബില്‍ നിയമസഭ പാസാക്കി. മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ നിയമത്തില്‍ മൂല്യവര്‍ധിത നികുതി എന്ന വാക്കിനുപകരം ചരക്കുസേവന നികുതി എന്ന് ചേര്‍ക്കുന്നതാണ് ഭേദഗതി.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനുമുള്ള നടപടികളുണ്ടാകണമെന്ന് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പി.ടി തോമസ് പറഞ്ഞു. പുതിയ നികുതി ഇനത്തില്‍ ഉണ്ടാകുന്ന അധിക വരുമാനത്തില്‍നിന്ന് ചെറിയ ശതമാനം തുക നീക്കിവച്ച് അപകടത്തില്‍ പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഫണ്ട് ഉണ്ടാക്കണം.
ഇപ്പോള്‍ ആധുനിക രീതിയിലുള്ള നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. എന്നാല്‍, അവ ഓടിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടങ്ങളുണ്ടാകുന്നു. റോഡുകള്‍ ആധുനീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."