HOME
DETAILS
MAL
നാളികേര വര്‍ഷമായി ആചരിക്കും: കൃഷി മന്ത്രി
backup
August 18 2017 | 01:08 AM
തിരുവനന്തപുരം: അടുത്ത ചിങ്ങം 1 വരെ നാളികേര വര്‍ഷമായി ആചരിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. തെങ്ങ് കൃഷി വ്യാപനം ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും കേരഗ്രാമം പദ്ധതി നടപ്പാക്കും.
ഉല്പാദനക്ഷമത കൂടിയതും ഉയരം കുറഞ്ഞതുമായ തെങ്ങിനങ്ങള്‍ കൃഷി ചെയ്യുന്നതിന് ധനസഹായം നല്‍കും. ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ ലഭ്യമാക്കാനാവശ്യമായ നഴ്സറികള്‍ സ്ഥാപിക്കും. പച്ചത്തേങ്ങ സംഭരണം തുടരുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."