വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപികയെ തീക്കൊളുത്തി
ബംഗളൂരു: അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപികയെ തീക്കൊളുത്തി. അമ്പതു വയസുകാരിയായ സുനന്ദയാണ് ബിസിനിസ് പങ്കാളിയുടെ ആക്രമണത്തിന് ഇരയായത്. ബിസിനസിലെ തകര്‍ച്ചയാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് 55 കി.മീ അകലെയുള്ള മഗാഡി താലൂക്കിലെ സ്കൂളിലാണ് സംഭവം.
50 ശതമാനം പൊള്ളലേറ്റ സുനന്ദയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ അധ്യാപിക നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണം നടത്തിയ രേണുകാരാധ്യയ്ക്കായി പൊലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
'ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് ക്ലാസിലേക്ക് ബഹളം വച്ച് കയറിവന്ന ഒരാള്‍ അധ്യാപികയുമായി തര്‍ക്കിച്ചു. ക്ലാസില്‍ നിന്ന് പുറത്തു പോകാനായി അധ്യാപിക അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന കുപ്പി തുറന്ന് അധ്യാപികയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീപ്പെട്ടിയുരച്ച് തീയിടുകയുമായിരുന്നു. ഞങ്ങളാകെ പേടിച്ച് കരഞ്ഞുവെന്ന് സംഭവം കണ്ട ഒരു വിദ്യാര്‍ഥി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ നിലവിളികേട്ട് എത്തിയ മറ്റ് അധ്യാപകരാണ് സുനന്ദയെ ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."