HOME
DETAILS
MAL
ടെലികോം മേഖലയില്‍ 30 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്ന് പഠനം
backup
August 18 2017 | 02:08 AM
മുംബൈ: ഇന്ത്യയില്‍ ടെലികോം മേഖലയില്‍ 2018ഓടെ 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഇന്ത്യന്‍ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് (അസോചം) നടത്തിയ പഠനം.
സ്മാര്‍ട് ഫോണുകളുടെ ആവശ്യം വര്‍ധിക്കുന്നതും പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റവുമാണ് ഈ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്നത്.
മൊബൈല്‍ രംഗത്ത് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വരുന്നതും ഇതിനായി ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതും സാങ്കേതിക രംഗത്ത് ഉപയോക്താക്കുളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കികൊണ്ടിരിക്കുകയാണ്. ഇത് ടെലികോം രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. അടുത്തുവരാനിരിക്കുന്ന 5ജി, എം2എം തുടങ്ങിയവ 2012ഓടെ 8,70,000 തൊഴിലവസരങ്ങള്‍ക്ക് വഴിതുറക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."