കശ്മിര് അതിര്‍ത്തിയില്‍ 100 ബങ്കറുകളുടെ നിര്‍മാണം തുടങ്ങി
ശ്രീനഗര്‍: രജൗറി ജില്ലയില്‍ പാക് അതിര്‍ത്തിയോടുചേര്‍ന്ന് 100 ബങ്കറുകളുടെ നിര്‍മാണം തുടങ്ങി. ജമ്മുകശ്മിര്‍ സര്‍ക്കാറാണ് ബങ്കറുകള്‍ നിര്‍മിക്കുന്നത്. പാക് സൈന്യവുമായി നിരന്തരം ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യത്തിലാണ് സൈന്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മിക്കുന്നതെന്ന് രജൗറി ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. ഷാഹിദ് ഇഖ്ബാല്‍ ചൗധരി പറഞ്ഞു.
ജില്ലാ ഭരണകൂടമാണ് ബങ്കറുകളുടെ നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. ആക്രമണങ്ങളുണ്ടാകുമ്പോള്‍ 1200 മുതല്‍ 1500വരെ പേരെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ബങ്കറുകള്‍ നിര്‍മിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തുന്ന ആക്രമണത്തിനിടയില്‍ ഗ്രാമീണരുടെ സുരക്ഷകൂടി ഏറ്റെടുക്കേണ്ട ബാധ്യത സുരക്ഷാ സൈന്യത്തിന്റെ ഉത്തരവാദിത്തമായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ബങ്കറുകള്‍ നിര്‍മിച്ച് ഗ്രാമീണര്‍ക്കായി സുരക്ഷിത താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബങ്കറുകളുടെ നിര്‍മാണം ഇന്നലെ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."