ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അട്ടിമറി ജയം. അഞ്ച് മുനിസിപ്പാലിറ്റികളിലേക്കും രണ്ട് കോര്‍പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഴിടത്തും അധികാരത്തിലെത്തിയ തൃണമൂല്‍ രണ്ട് കോര്‍പറേഷനുകളില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു.
ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നല്‍കിയാണ് തൃണമൂലിന്റെ മുന്നേറ്റം. ഇടതുകോട്ടയായ ഹാര്‍ദിയ മുനിസിപ്പാലിറ്റിയിലെ 29 വാര്‍ഡുകളില്‍ മുഴുവന്‍ സീറ്റും പിടിച്ച് തൃണമൂല്‍ എതിര് സ്ഥാനാര്‍ഥികളെ ഞെട്ടിച്ചിരിക്കുകയാണ്.
കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ പാന്‍സ്കുറ, ഹാല്‍ദിയ, ബീര്‍ഭം ജില്ലയിലെ നല്‍ഹാട്ടി, പുതിയതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയായ ദക്ഷിണ ദിനാജ്പൂരിലെ ബുനിയാദ്പൂര്‍, ജല്‍പായ്ഗുരി ജില്ലയിലെ ധൂപ്ഗുരി എന്നീ മുനിസിപ്പാലിറ്റികളിലേക്കും ദുര്‍ഗാപൂര്‍, കൂപ്പേഴ്സ് ക്യാംപ് കോര്‍പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ബി.ജെ.പിയാണ് രണ്ടാമതെത്തിയത്. 2012നെ അപേക്ഷിച്ച് നില കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സീറ്റുകളെല്ലാംപിടിച്ചെടുത്ത് തൃണമൂല്‍ ബംഗാളില്‍ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. അടുത്ത നിയസഭാ തെരഞ്ഞെടുപ്പിലും മമതയുടെ മുന്നേറ്റം ശക്തമായിരിക്കുമെന്നതിന്റെ മുന്നറിയിപ്പുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."