ഇറാനുമായി മധ്യസ്ഥശ്രമം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ലെന്ന് സഊദി
റിയാദ്: ഇറാനുമായുള്ള നയതന്ത്ര പ്രശ്‌നം പരിഹരിക്കുന്നതിനു തങ്ങള്‍ ഒരു തരത്തിലും ശ്രമിച്ചിട്ടില്ലെന്ന് സഊദി അധികൃതര്‍ വ്യക്തമാക്കി. ഇറാനുമായി ബന്ധം ശക്തിപ്പെടുത്താന്‍ സഊദി ശ്രമമാരംഭിച്ചെന്ന വാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണു വിശദീകരണവുമായി സഊദി രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. മേഖലയിലും ലോകവ്യാപകമായും ഭീകരതയും തീവ്രവാദവും പ്രചരിപ്പിക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ഇറാനുമായി യാതൊരു അടുപ്പത്തിനും തയാറല്ല. ഏറെകാലത്തെ അനുഭവം വ്യക്തമാക്കുന്നത് ഇറാന്‍ സൗഹൃദബന്ധം ആഗ്രഹിക്കുന്നില്ലെന്നാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇറാന്‍ കള്ളം പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഇറാന്‍ ഭീഷണിയാണ്. ശത്രുതാപരമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഇറാന്‍ ഭരണകൂടത്തെ തടയുന്നതിനും അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ തീരുമാനങ്ങളും നയതന്ത്ര മര്യാദകളും പാലിക്കാന്‍ അവരെ നിര്‍ബന്ധിക്കാനും ലോകം മുഴുവന്‍ പരിശ്രമിക്കണമെന്നും സഊദി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."