ബുര്‍ഖക്കെതിരേ ആസ്‌ത്രേലിയന്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച സെനറ്റര്‍ക്ക് തിരിച്ചടി
ബുര്‍ഖ നിരോധിക്കില്ലെന്ന് സര്‍ക്കാര്‍, മതവികാരം വ്രണപ്പെടുത്തിയതിന് താക്കീതും
സിഡ്‌നി: ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആസ്‌ത്രേലിയന്‍ സെനറ്റംഗം നടത്തിയ പ്രതിഷേധം അവര്‍ക്ക് തന്നെ തിരിച്ചടിയായി. ആസ്‌ത്രേലിയയിലെ വലതുപക്ഷ പാര്‍ട്ടി സെനറ്റര്‍ പൗലിന്‍ ഹാന്‍സനാണ് ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയത്. 20 മിനുട്ടോളം ഇവര്‍ ബുര്‍ഖ അഴിക്കാതെ സീറ്റിലിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ് അത് അഴിച്ച് വലിച്ചെറിയുകയും ചെയ്തു.
എന്നാല്‍ സര്‍ക്കാര്‍ ബുര്‍ഖ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് വ്യക്തമാക്കി. മാത്രമല്ല ആസ്‌ത്രേലിയയിലെ മുസ്‌ലിംകളുടെ മതവ്രകാരം വ്രണപ്പെടുത്തിയതിന് ഹാന്‍സന് ശക്തമായ താക്കീതും നല്‍കി.
അഞ്ചുലക്ഷത്തോളം മുസ്‌ലിംകള്‍ വസിക്കുന്ന രാജ്യമാണ് ആസ്‌ത്രേലിയ. അവരെല്ലാവരും തന്നെ നിയമം അനുസരിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ താങ്കളും നിയമത്തെ അനുസരിക്കുന്ന നല്ലൊരു ആസ്‌ത്രേലയക്കാരിയാകണമെന്നും അറ്റോര്‍ണി ജനറല്‍ ഹാന്‍സനോട് വ്യക്തമാക്കി.
പാര്‍ലമെന്റംഗങ്ങളുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനമാണ് സംഭവത്തില്‍ ഹാന്‍സനെതിരേ ഉയര്‍ന്നിരിക്കുന്നത്.
ഹാന്‍സന്റെ പാര്‍ട്ടിക്ക് നാല് സെനറ്റര്‍മാരാണ് പാര്‍ലമെന്റിലുള്ളത്. പൗലിന്‍ ഹാന്‍സന്‍ ബുര്‍ഖയെ അപഹസിച്ചതിലൂടെ അവരുടെ സ്ഥാനത്തെ തന്നെയാണ് അപഹസിച്ചിരിക്കുന്നതെന്ന് വിക്ടോറിയ ഇസ്‌ലാമിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ആദില്‍ സുലൈമാന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."