ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സംഘര്‍ഷം അടുത്തെന്ന് വിദേശ മാധ്യമങ്ങള്‍
ബെയ്ജിങ്: ഇന്ത്യയും ചൈനയും സൈനിക സംഘര്‍ഷത്തിന് അടുത്തെന്ന് വിദേശ മാധ്യമങ്ങള്‍. കഴിഞ്ഞ രണ്ടു മാസങ്ങളായി ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും സൈന്യത്തെ വിന്യസിച്ചും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. ഇരുവിഭാഗങ്ങളും പിന്‍മാറണമെന്നാണ് ഇന്ത്യയുടെ അഭിപ്രായമെങ്കിലും ദോക്‌ലാം മേഖലയില്‍ റോഡ് നിര്‍മിക്കുമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന.
ഇന്ത്യ അതിക്രമിച്ച് കയറിയതാണെന്നും സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യക്ക് സൈന്യത്തെ പിന്‍വലിക്കാമെന്നുമാണ് ചൈനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് യുദ്ധം അടുത്തതായി ദേശീയ മാധ്യമങ്ങളുടെ പ്രവചനം. ഇരു രാജ്യങ്ങളും ആണവായുധ ശേഷിയുള്ള രാജ്യങ്ങളാണെന്നതും സംഘര്‍ഷസാധ്യത കൂട്ടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഏഷ്യാ വന്‍കരയിലെ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍ എന്നതും യുദ്ധഭീതി വര്‍ധിപ്പിക്കുന്നതായി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള വിദ്വേഷം ആളിക്കത്തിയത് 1959 ല്‍ ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമക്ക് ഇന്ത്യ അഭയം കൊടുത്തതോടെയാണ്. 1962 ലെ അതിര്‍ത്തി യുദ്ധം ഇതിനെ തുടര്‍ന്നുണ്ടായതാണ്. ഇന്നത്തേതുപോലെ അതിര്‍ത്തിത്തര്‍ക്കവും യുദ്ധത്തിന് കാരണമായതായി പറയുന്നു. ചൈനയുടെ ഭീഷണിക്ക് 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യ എന്ന ശക്തമായ മറുപടിയുമായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."