എം.കെ ദാമോദരന് അന്ത്യാഞ്ജലി
തലശ്ശേരി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ എം.കെ ദാമോദരന് തലശ്ശേരി പൗരാവലിയുടെ അന്ത്യാഞ്ജലി. ഏറണാകുളത്ത് നിന്ന് തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് ,ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.ടി.രവികുമാര്‍, വിജിലന്‍സ് ജഡ്ജ് കെ.ബൈജു നാഥ് , എം.പി.മാരായ എം.പി വിരേന്ദ്രകുമാര്‍, പി.കരുണാകരന്‍, കെ.കെ.രാഗേഷ്, എ.എന്‍ .ഷംസീര്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.പി.പി സൈനുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറി വി.എ നാരായണന്‍, സജീവ് മാറോളി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ കോടിയേരിയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. ആദരസൂചകമായി കോടിയേരിയിലും പരിസരപ്രദേശങ്ങളിലും ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."