HOME
DETAILS
MAL
ജയിലില്‍ നിന്ന് നിഷാം മാനേജരെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതി
backup
August 18 2017 | 02:08 AM
തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലില്‍ നിന്ന് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. നിഷാമിന്റെ ഉടമസ്ഥതയിലുള്ള കിംഗ്സ് സ്പൈസസ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ പി. ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കേസ് നടത്തിപ്പിന് പണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നിഷാം ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമാണ് നിഷാമിന്റെ ഫോണ്‍വിളി വന്നത്. വളരെ പരുഷമായ രീതിയില്‍ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കള്ളക്കേസില്‍ കുടുക്കുമെന്ന് നിഷാം ഭീഷണിപ്പെടുത്തിയതായും ചന്ദ്രശേഖരന് പരാതിയില്‍ വ്യക്തമാക്കുന്നു.
ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ പുറത്തായി. ഈ ശബ്ദരേഖയും പരാതിക്കൊപ്പം പൊലിസിന് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."