ഊരകത്ത് ആര്‍ട്ട് ഗ്യാലറി ഒരുങ്ങുന്നു
വേങ്ങര: ഊരകം അറ്റ് അന്‍പത് പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന ആര്‍ട്ട് ഗ്യാലറി യാതാര്‍ഥ്യമാവുന്നു. ചിത്ര രചന രംഗത്തെ വിവിധ സാധ്യതകളെ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ഒരുക്കുക, പ്രമുഖ ചിത്രകാരന്‍മാരെ ഉള്‍പ്പെടുത്തിയുള്ള ചിത്ര കലാ പ്രദര്‍ശനം, ഗവേഷണം തുടങ്ങിയവ പദ്ധതിക്കു കീഴില്‍ നടക്കും. ചരിത്ര മ്യൂസിയവും ഗ്യാലറിയില്‍ ഒരുക്കുന്നുണ്ട്. ഇതിലൂടെ ജില്ലയിലെ ചിത്രകലാകാരന്‍മാരുടെ വലിയ കൂട്ടായ്മ സൃഷ്ടിക്കാനാകും. ഊരകം മര്‍ക്കസുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആര്‍ട്ട് ഗ്യാലറി ഒരുങ്ങുന്നത്. സ്‌കൂളിലെ കലാ അധ്യാപകന്‍ ബഷീര്‍ ചിത്രകൂടം ആര്‍ട്ട് ഗ്യാലറിക്ക് നേതൃത്വം നല്‍കും.
ഇതിനാവശ്യമായ തുക പഞ്ചായത്ത് അധികൃതര്‍ കൈമാറി. പദ്ധതിയുടെ ഭാഗമായി ഊരകം ഐ.യു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനം 'സ് കെച്ച് 2016 ' പഞ്ചായത്ത് പ്രസിഡന്റ് പി.കെ സഫ്‌റീന അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ.മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷനായി.
സ്‌കെച്ചിന്റെ ലോഗോ പ്രകാശനം സൗദാ അബൂ താഹിര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.കെ അബ്ദുല്‍ ലത്തീഫ്, വി.കെ മൈമൂനത്ത്, ഷൈനി മലയില്‍, പി.കെ അബൂ താഹിര്‍, കെ.അബ്ദു റഷീദ്, എം.കെ മുഹമ്മദ്, ഇ.പി മുനീര്‍, ബഷീര്‍ ചിത്രകൂടം, അനഘ രാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."