HOME
DETAILS
MAL
മെഡിക്കല്‍ സീറ്റുകളിലേക്ക് 22 വരെ പ്രവേശനം തടഞ്ഞു
backup
August 18 2017 | 02:08 AM
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ മെഡിക്കല്‍ സീറ്റുകളിലേക്ക് 22 വരെ പ്രവേശനം തടഞ്ഞുകൊണ്ട് സുപ്രിംകോടതി ഉത്തരവ്. ഈ വര്‍ഷം തമിഴ്‌നാടിന് നീറ്റ് പരീക്ഷയില്‍ ഇളവ് നല്‍കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. അറ്റോര്‍ണി ജനറല്‍ വേണുഗോപാലിന്റെ നിയമോപദേശത്തെ തുടര്‍ന്ന് കേന്ദ്ര നിയമമന്ത്രാലയം ഇതിനകം തന്നെ അനുമതി നല്‍കിയിട്ടുണ്ട്. ഈ വിജ്ഞാപനം 22ന് പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അതു വരെ പ്രവേശനം തടഞ്ഞു കൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."