ഡിഫ്ത്തീരിയ; ടി.ഡി വാക്‌സിന്‍ നല്‍കും
കല്‍പ്പറ്റ: ജില്ലയിലെ പത്ത് വയസിനും പതിനാറ് വയസിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ടെറ്റനസ് ടോക്‌സിന്‍ വാക്‌സിന്‍(ടി.ടി) നല്‍കുന്നതിന് പകരം ടെറ്റനസ് ഡിഫ്ത്തീരിയ വാക്‌സിന്‍ (ടി.ഡി)നല്‍കും.
കൂടാതെ ജില്ലയിലെ ഇരുപത്തഞ്ച് ശതമാനം ജനങ്ങള്‍ക്കും ഈ വര്‍ഷംതന്നെ ഡിഫ്ത്തീരിയ വാക്‌സിന്റെ ബൂസ്റ്റഡ് ഡോസ് നല്‍കാനുമുള്ള ശുപാര്‍ശ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു.
പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപടി ആരംഭിക്കും. ആദിവാസി കോളനികളിലുള്‍പ്പെടെ ഡിഫ്ത്തീരിയയെ കുറിച്ചും വാക്‌സിനേഷന്റെ പ്രാധാന്യത്തെ സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തും. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം തേടും.
ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഡിഫ്ത്തീരിയ വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിവേക് കുമാര്‍, ഡോ.അജയന്‍ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."