അലി അക്ബറിന്റെ വിയോഗം: തേങ്ങലടക്കാനാകാതെ ദാറുസ്സ്വലാഹ്
മുക്കം: കാരമൂല ദാറുസ്സ്വലാഹിലെ വിദ്യാര്‍ഥിയായിരുന്ന അലി അക്ബറിന്റെ വിയോഗം സ്ഥാപനത്തിനും നാട്ടുകാര്‍ക്കും തീരാനഷ്ടമായി. വിദ്യാര്‍ഥി സംഘടന 'സദ'യുടെ പ്രസിഡന്റും ഏവര്‍ക്കും പ്രിയപ്പെട്ട വിദ്യാര്‍ഥിയുമായിരുന്ന അമ്പലക്കടവ് അലി അക്ബറിനെ കഴിഞ്ഞദിവസം വൈകിട്ട് സ്‌പോര്‍ട്‌സിന് പങ്കെടുത്ത് റൂമില്‍ ക്ഷീണിതനായി കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. അക്ബറിന്റെ അകാലത്തിലുള്ള മരണം ജന്മനാടിനെയും ദാറുസ്സ്വലാഹിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
പഠന പാഠഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മിടുക്ക് കാട്ടിയ അക്ബര്‍ അധ്യാപകരുടെ പ്രിയ ശിഷ്യനും സഹപാഠികളുടെ ഇഷ്ടസുഹൃത്തുമായിരുന്നു. സംഘടനാകാര്യങ്ങളില്‍ രാപകലുകള്‍ കാംപസിനകത്ത് ഓടിനടന്ന് പ്രവര്‍ത്തിച്ച അക്ബര്‍ കാംപസ് പരിപാടികളിലെ നിത്യസാന്നിധ്യവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞദിവസം നടന്ന സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ഒടുവില്‍ ദാറുസ്സ്വലാഹിന്റെ ഓരോ മണല്‍ത്തരികളോടും നന്ദി രേഖപ്പെടുത്തി മൂന്നു സ്വലാത്തും ചൊല്ലി പിരിയുമ്പോള്‍ ഇതൊരു വിടവാങ്ങലാകുമെന്ന് സ്ഥാപനത്തിലെ സഹപാഠികളും അധ്യാപകരും കരുതിയിരുന്നില്ല.
ജന്മനാടായ അമ്പലക്കടവില്‍ നല്‍കിയ അന്ത്യയാത്രയയപ്പില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ഒരു നാടും സഹപാഠികളും വിതുമ്പലടക്കാനാവാതെ കണ്ണീര്‍ വാര്‍ക്കുകയാണ് അലി അക്ബറിന്റെ ഓര്‍മയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."