HOME
DETAILS
MAL
റാലി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
backup
August 18, 2017 | 3:39 AM
കുന്ദമംഗലം. മുസ്്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി കുന്ദമംഗലത്ത് നടത്തിയ സ്വാതന്ത്ര്യദിന റാലി അലങ്കോലപ്പെടുത്താന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രമിച്ചതായി മുന്‍ എം.എല്‍.എ യു.സി രാമന്‍ ആരോപിച്ചു. റാലിയില്‍ അണിചേര്‍ന്ന പ്രവര്‍ത്തകരെ തള്ളുകയും നേതാക്കളോട് കയര്‍ത്തു സംസാരിക്കുകയും റാലി തടസപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. ഇതുസംബന്ധിച്ച് കോഴിക്കോട് പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ. ഉസൈന്‍, സെക്രട്ടറി എ. അലവി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ. സലീം, സെക്രട്ടറി എന്‍.എം യൂസുഫ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."