വിഭവങ്ങളുടെ കലവറയുമായി മലബാരി ഫുഡ് ഫെസ്റ്റിന് ഇന്ന് തുടക്കം
കോഴിക്കോട്: മലബാറിന്റെ രുചിവൈവിധ്യങ്ങള്‍ പുതുതലമുറയ്ക്കും പരിചയപ്പെടുത്താന്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ യുവസംരഭകരായ യങ് ചേംബര്‍ ഒരുക്കുന്ന മലബാരി ഫുഡ് ഫെസ്റ്റ് 2017ന് ഇന്നു തുടക്കം. ഇന്നു മുതല്‍ 20 വരെ കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം അഡ്രസ് മാളിലാണ് വിഭവങ്ങളുടെ കലവറ ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ തെക്കേപ്പുറം വിഭവങ്ങളും തലശ്ശേരി പലഹാരങ്ങളും പലതരം കേക്കുകളും മുപ്പതിലധികം ഇനം ചായകളും ബിരിയാണികളും ഭക്ഷ്യമേളയില്‍ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫെസ്റ്റിനൊപ്പം ദിവസേന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മേള വൈകിട്ട് 6.30ന് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യങ് ചേംബര്‍ ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍, കണ്‍വീനര്‍ പി.എ ആസിഫ്, ബോബിഷ് കുന്നോത്ത്, എ.പി അബ്ദുല്ലക്കുട്ടി, റമീസ് അലി, ഹബീബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."