ലൈഫ് ഭവന പദ്ധതി; യൂത്ത് ലീഗ് സമര സായാഹ്നം ഇന്ന്
കല്‍പ്പറ്റ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പിലാക്കി വന്നിരുന്ന വിവിധ ഭവന പദ്ധതികളെ അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരായി ഇന്ന് പഞ്ചായത്ത് തലങ്ങളില്‍ മുസ്‌ലിം യൂത്ത് ലീഗ് സമര സായാഹ്നം സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും ഭവന പദ്ധതിയും വീട് അറ്റകുറ്റപ്പണിക്കുള്ള ധനസഹായവും അനുവദിക്കാറുണ്ട്.
അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പി.എം.എ.വൈ ഭവനപദ്ധതിയും പട്ടികജാതി വികസന വകുപ്പിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും നേതൃത്വത്തിലുള്ള ഭവന പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. ഇവയെയെല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ മേല്‍ പദ്ധതികള്‍ക്കെല്ലാം ഗ്രാമസഭകള്‍ വഴി കൃത്യമായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കപ്പെടുകയും ഓരോ വര്‍ഷവും കേരളത്തില്‍ അരലക്ഷത്തൊളം പേര്‍ക്ക് ഭവന നിര്‍മാണത്തിന് ധനസഹായം ലഭ്യമായിരുന്നതുമാണ്.
എന്നാല്‍ ഇതെല്ലാം നിര്‍ത്തലാക്കി ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതി ഭവന രഹിതരുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ഇതിനെതിരെയാണ് യൂത്ത് ലീഗ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."