കെ.എം.സി.സിക്ക് ജിദ്ദ വിമാനത്താവളത്തില്‍ അഭിമാനകരമായ നേട്ടം
നടുവണ്ണൂര്‍: ജിദ്ദ അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഹജ്ജ് ടര്‍മിനലില്‍ ദിവസങ്ങളായി സേവനം ചെയ്ത് വരുന്ന ജിദ്ദ കെ.എം.സി.സി എയര്‍പോര്‍ട്ട് മിഷന്‍ ടീമിന് സഊദി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പുതിയ അംഗീകാരം.
ഇതിന്റെ ഭാഗമായി കെ.എം.സി.സി എയര്‍പോര്‍ട്ട് മിഷന്‍ ടീം ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് നടുവണ്ണൂരിന് ഹജ്ജ് ടര്‍മിനലിലെ എമിഗ്രേഷന്‍ കൗണ്ടറിനകത്തും വിമാനത്താവളത്തിലെ തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും പ്രവേശനത്തിനുള്ള അനുമതി ലഭിച്ചു.
വിമാനത്താവള മിലിട്ടറി ക്യാപ്റ്റന്‍ ഇന്നലെയാണ് അന്‍വറിന് ഇതിനായുള്ള പാസ് നല്‍കിയത്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത് ഏറെ ഉപകാരമാവും. എമിഗ്രേഷന്‍ കൗണ്ടറിനുള്ളില്‍ പാസ്‌പോര്‍ട്ട് നടപടി ക്രമങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിട്ടാല്‍ ഭാഷാ പരിജ്ഞാനമില്ലാത്ത ഹാജിമാരെ സഹായിക്കാനാവും.
ആദ്യ ഹജ്ജ് വിമാനം വന്നിറങ്ങിയ ദിവസം മുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന മുഴുവന്‍ വിമാനങ്ങളിലെയും ഹാജിമാരെ സഹായിക്കാന്‍ ജിദ്ദ കെ.എം.സി.സി വളണ്ടിയര്‍മാര്‍ രാപ്പകലില്ലാതെ ഹജ്ജ് ടര്‍മിനലില്‍ സേവന നിരതരാണ്.
കത്തുന്ന സൂര്യതാപം വകവെക്കാതെ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനും അവര്‍ക്ക് പാനീയങ്ങള്‍ നല്‍കി ലഗേജുകള്‍ വാഹനത്തില്‍ കയറ്റി ക്രമപ്രകാരം മക്കയിലേക്കുള്ള ബസുകളില്‍ കയറ്റി യാത്രയാക്കാനും അന്‍വര്‍ സാദത്തും സഹപ്രവര്‍ത്തകരും നിര്‍വഹിക്കുന്ന സേവനം ഇന്ത്യന്‍ സമൂഹത്തിന് തന്നെ അഭിമാനകരമാണ്.
മികച്ച സംഘാടകനും സന്നദ്ധ സേവകനുമായ അന്‍വര്‍ സാദത്ത് അറബി ഇംഗ്ലീഷ് ഹിന്ദി ഉറുദു ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും.
അന്‍വറിന് പുറമെ അബ്ദുല്ല പാലേരി, മുഹമ്മദ് തേവടത്ത്, നൗഫല്‍ കെ.പി എന്നിവരാണ് ജിദ്ദ കെ.എം.സി.സിയുടെ 25 അംഗ എയര്‍പോര്‍ട്ട് മിഷന് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."