മലയോര മേഖലയില്‍ വ്യാജവാറ്റ് വ്യാപകമാകുന്നു
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ വാഴോറമലയില്‍ വ്യാജവാറ്റ് വ്യാപകമാകുന്നതായി പരാതി. ഓണം വിപണി ലക്ഷ്യമാക്കി ഇവിടെ വന്‍തോതില്‍ വാറ്റു സംഘങ്ങള്‍ ഉള്ളതായാണ് എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ വാഴോറ മലയിലെ ആള് താമസമില്ലാത്ത വീട്ടില്‍ നിന്ന് 750 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ബാലുശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.എന്‍ ബൈജുവും സംഘവും കണ്ടെടുത്തു. ആയിരം ലിറ്ററിന്റെ ടാങ്കിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വ്യാജ വാറ്റ് നിലച്ച മേഖലയില്‍ വീണ്ടും ശക്തമാകുന്നതായാണ് ലഭിക്കുന്ന വിവരം. ഓണത്തിന് വാറ്റ് ശക്തമാകുന്നത് മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഒരു മാസക്കാലം സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് കാലയളവ് പ്രഖ്യാപിച്ചിട്ടുണ്ട്. റെയ്ഡില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി സുധാകരന്, പ്രിവന്റീവ് ഓഫിസര്‍മാരായ എ.ജി തമ്പി, യു.പി മനോജ്, സി.ഇ.ഒ മാരായ അനീഷ്, മനീഷ്, പ്രബിത്ത്ലാല്, ഡ്രൈവര്‍ പി.കെ കൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."