വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം: ജോണി നെല്ലൂര്‍
ഇരിട്ടി: ഓണക്കാലമടുക്കുമ്പോള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ ഒന്നും ചെയ്യാതെ ഭരണരംഗം മുഴുവന്‍ നിശ്ചലാവസ്ഥയിലായിരിക്കയാണെന്നു കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. പൊതുവിതരണ രംഗം തകര്‍ന്നു. ഭക്ഷ്യസുരക്ഷാ നിയമം ഇതുവരെ നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍, വ്യാപകമായി അനര്‍ഹര്‍ കടന്നുകൂടിയ കാര്‍ഡുകളുടെ വിതരണത്തിലും ഇരുട്ടില്‍ തപ്പുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും തുടച്ചുനീക്കുമെന്ന് പറഞ്ഞു അധികാരമേറിയവര്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ നട്ടംതിരിയുകയാണ്. ടി.വി കുരുവിളയെ രാജിവയ്പ്പിച്ച ഇടതുപക്ഷം മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കി ഇദ്ദേഹം നടത്തിയ കൈയേറ്റങ്ങളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.എ ഫിലിപ്പ്, പി.എസ് മാത്യു, വത്സന്‍ അത്തിക്കല്‍, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ജോണ്‍ കൊച്ചുകരോട്ട്, ജോസ് വണ്ടംകുന്നേല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."