പിലിക്കോട്ട് ഇനി നാട്ടു മാമ്പഴത്തിന്റെ മധുരം നിറയും
ചെറുവത്തൂര്‍: വരുംതലമുറയ്ക്ക് തണലിനൊപ്പം നാട്ടുമാമ്പഴങ്ങളുടെ രുചിയും പകരാന്‍ നാട്ടുമാവിന് തൈകള്‍ നട്ട് പിലിക്കോടിന്റെ മാതൃക. പിലിക്കോട് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പൈതൃകം നാട്ടുമാവ് സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമായി കര്‍ഷക ദിനത്തില്‍ 200 മാവിന് തൈകളാണു നട്ടത്. നാമാവശേഷമായികൊണ്ടിരിക്കുന്ന തനതുനാട്ടുമാവിനങ്ങളെ സംരക്ഷിക്കുക വഴി പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടു പൊതു സ്ഥലങ്ങളില്‍ നാട്ടുമാവിനങ്ങളെ വച്ചു പിടിപ്പിക്കുന്ന പദ്ധതിയാണിത്.
2014 ജൂണിലാണു പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ പൊതു സ്ഥലങ്ങളില്‍ രണ്ടായിരത്തോളം മാവിന്‍തൈകള്‍ നേരത്തെ നട്ടുപിടിപ്പിച്ചിരുന്നു.
പഞ്ചായത്ത്തലത്തില്‍ ജനപ്രതിനിധികള്‍ , സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയാണു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.
പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. ടി.വി ശ്രീധരന് അധ്യക്ഷനായി. പി. ഉഷ പദ്ധതി വിശദീകരണം നടത്തി. കെ. നാരായണന്, പി. ശൈലജ, എം. കുഞ്ഞിരാമന്, ടി.പി രാഘവന്, ആര്. വീണാറാണി, ടി.ടി സുരേന്ദ്രന്, എം.വി കോമന് നമ്പ്യാര്‍, പി. രാമചന്ദ്രന്, പി.വി ഭാസ്കരന്, പി. രാഘവന്, രവീന്ദ്രന് മാണിയാട്ട്, പി.പി അടിയോടി, പി.വി ഗോവിന്ദന്, പി.വി ജലേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."