HOME
DETAILS

ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 400 പേര്‍ക്കെതിരേ കേസ്

  
backup
August 18 2017 | 04:08 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1


കാഞ്ഞങ്ങാട്: മാവുങ്കാലില്‍ ദേശീയപാത ഉപരോധിച്ചതിനു ബിണ്ടണ്ട.ജെ.ണ്ടപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീണ്ടകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ എന്നിവരുള്‍പ്പെടെ നാനൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പരുക്കേറ്റു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മടിക്കൈ തിയ്യര്‍പാലത്തെ ശ്യാംജിത്ത്, സി.പി.എം പ്രവര്‍ത്തകനായ ആദര്‍ശ് എന്നിവരുടെ പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ കനകരാജ്, വിവേകാനന്ദന്‍, ബിജു, ഹരിദാസ്, അനൂപ്, ഷിബു, കനകരാജ്, നാരായണന്‍, വിവേക് തുടങ്ങി ഇരുപതോളം പേര്‍ക്കെതിരേയും സി.പി.എം പ്രവര്‍ത്തകന്‍ പാലായിലെ മധുവിനെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ വിവേകാനന്ദന്‍, ബിജു തുടങ്ങി മുപ്പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയും കാഞ്ഞങ്ങാട് കൊവ്വല്‍സ്റ്റോറില്‍ സി.പി.എം നിയന്ത്രണത്തിലുളള യുവശക്തി ക്ലബും ഇ.എം.എസ് സ്മാരക മന്ദിരവും അക്രമിച്ചതിനു രണ്ടു പേര്‍ക്കെതിരേയും കേസെടുത്തു.
നെല്ലിത്തറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നാഗേന്ദ്രനെ അക്രമിക്കുകയും തലയില്‍ കല്ലുകൊണ്ടു കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ വിവേകാനന്ദന്‍, രാജന്‍, രാജീവന്‍ എന്നിവര്‍ക്കെതിരേയും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. കുഞ്ഞമ്പുവിനെ അക്രമിച്ചതിന് അനൂപ്, നാരായണന്‍, ചന്ദ്രന്‍, ഷിബു കുണ്ടറ, വിവേകാനന്ദന്‍, കനകരാജന്‍, രാജീവന്‍ തുടങ്ങി ഒന്‍പതു പേര്‍ക്കെതിരേയും ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തിട്ടുണ്ട്.
അമ്പലത്തറ കോട്ടപ്പാറയില്‍ സംസ്ഥാന പാത ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനു ബി.ജെ.പി നേതാവും കാഞ്ഞങ്ങാട് നഗരസഭാ അംഗവുമായ എം. ബല്‍രാജ്, സത്യനാഥ്, വേലയുധന്‍, ഭാസ്‌കരന്‍, അശോകന്‍ തുടങ്ങി കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരേ അമ്പത്തറ പൊലിസ് കേസെടുത്തു.
അതേ സമയം മാവുങ്കാല്‍ കോട്ടപ്പാറയില്‍ പൊലിസ് വാഹനം അക്രമിച്ച സംഭവത്തില്‍ നാലു ബി.ജെ.പി പ്രവര്‍ത്തകരെ അമ്പലത്തറ പൊലിസ് അറസ്റ്റു ചെയ്തു. കല്യാണത്തെ സതീശന്‍ (35), രതീഷ് (32), വാഴക്കോട്ടെ രാമചന്ദ്രന്‍ (35), ജയകൃഷ്ണന്‍ (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
നീലേശ്വരം: നീലേശ്വരത്തു നടന്ന ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന അണ്ടന്‍പതോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
ബി.ജെ.പിണ്ട തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഒണ്ടാണ്ടണ്ടഫിസ് തകര്‍ക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടതായും കാണിച്ചു മണ്ഡലം പ്രസിഡന്റ് എം. ഭാസ്‌കരന്‍ പരാതി നല്‍കിയിരുന്നു. മാവുങ്കാല്‍ കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നടത്തിയ യുവജന പ്രതിരോധത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായാണ് നീലേശ്വരത്തും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിലേക്ക് അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago