ഗാന്ധിമാവിന്‍ കീഴില്‍ ഗാന്ധിസ്മരണകള്‍ പകര്‍ന്നേകി സ്വാതന്ത്ര്യസമര സേനാനി
പയ്യന്നൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ നേരറിവുകള്‍ തേടി പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്‌കൂളിലെ പുതുതലമുറ പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലുള്ള ശ്രീനാരായണ വിദ്യാലയത്തിലെത്തി. സ്‌കൂളിലെ സോഷ്യല്‍ ക്ലബ് അംഗങ്ങളായ കുട്ടികളാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്ര പഠനാര്‍ഥം അധ്യാപകരോടൊത്ത് എത്തിയത്.
സ്വാതന്ത്ര്യ സമരചരിത്രങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നേകാന്‍ പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര സേനാനിയായ വി.പി അപ്പുക്കുട്ടപ്പൊതുവാളും എത്തിച്ചേര്‍ന്നു. 1934ല്‍ ജനുവരി 12ന് മഹാത്മാഗാന്ധി പയ്യന്നൂര്‍ സന്ദര്‍ശനം നടത്തിയതിന്റെ സ്മരണയ്ക്കായി ശ്രീനാരായണ വിദ്യാലയത്തില്‍ നട്ട ഒട്ടുമാവ് ഇന്ന് വളര്‍ന്ന് പന്തലിച്ച് ഗാന്ധിമാവ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഗാന്ധിമാവിന്‍ ചുവട്ടിലിരുന്ന് വി.പി അപ്പുക്കുട്ടപ്പൊതുവാള്‍ കുട്ടികളുടെ ഓരോ ചോദ്യങ്ങള്‍ക്കും വാര്‍ധക്യ സഹജമായ അവശതകളൊക്കെ മറന്ന് കൃത്യതയോടെ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കി. ഉപ്പ് സത്യാഗ്രഹം, ഹിന്ദി പ്രചാരണം, ഖാദി തുടങ്ങി സ്വാതന്ത്ര്യ സമൂഹത്തിന്റെ ഭാഗമായി നടന്ന സമര പരിപാടികളൊക്കെ ഏറ്റവും ശക്തമായി നടന്നത് മലബാറില്‍ പയ്യന്നൂരിലാണെന്നും സമരസേനാനി കുട്ടികളോട് പറഞ്ഞു.
ബി.ഇ.എം.എല്‍.പി സ്‌കൂളിലെ പതിനാറോളം വരുന്ന സോഷ്യല്‍ ക്ലബിലെ കുട്ടികളോടൊപ്പം സ്‌കൂള്‍ പ്രധാനധ്യപിക ജാക്വിലിന്‍ ബിനാ സ്റ്റാന്റലി, അധ്യാപകരായ ടി. രമ്യ, നിജില്‍ ഡിമിലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."