HOME
DETAILS

നാടെങ്ങും കര്‍ഷകദിനാചരണം

  
backup
August 18 2017 | 04:08 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3

 

ഉളിക്കല്‍: വയത്തൂര്‍ യു.പി സ്‌കൂളില്‍ കര്‍ഷകദിനം ആഘോഷിച്ചു. ആദ്യകാല കര്‍ഷകന്‍ കാനാട്ട് കുഞ്ഞേട്ടനെ ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ടി.ജെ ജോര്‍ജ് പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടികളുടെ സ്‌നേഹോപഹാരവും കൈമാറി. പുതുതലമുറയില്‍ കര്‍ഷകരോടുള്ള അവഗണനയും കൃഷിയോടുള്ള താല്‍പര്യക്കുറവും മലയാളികളെ നിത്യ രോഗികളാക്കിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കുഞ്ഞേട്ടന്‍ പറഞ്ഞു. പ്രധാനാധ്യാപകന്‍ ടി.ജെ ജോര്‍ജ് അധ്യക്ഷനായി. ഷാന്റി ജോസ്, സൗമ്യാ ബിനു, ജോണിക്കുട്ടി ജോസഫ് സംസാരിച്ചു.
ഉരുവച്ചാല്‍: ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കര്‍ഷക ദിനാഘോഷം മാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മൈഥിലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവായ ഷിംജിത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ ഒ.കെ ബിന്ദു, പ്രധാനാധ്യാപകന്‍ ആര്‍.കെ രാജീവ്, സ്റ്റാഫ് സെക്രട്ടറി രാജീവ് പി.എം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഷിനോയ് എസ്.ബി, സിറാജ് ടി.പി സംസാരിച്ചു. കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ പച്ചക്കറി ചന്ത സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ സ്വന്തം കൃഷിയിടങ്ങളില്‍ കൃഷി ചെയ്ത അറുപതോളം പച്ചക്കറിയിനങ്ങള്‍ വില്‍പ്പന നടത്തി. പഴയകാല കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പലതരം വിത്തുകള്‍, ഔഷധ ഇലകള്‍ എന്നിവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
ഇരിട്ടി: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക ദിനാചരണ പരിപാടി പ്രധാനാധ്യാപിക ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായി. ദിനാചരണത്തിന്റെ ഭാഗമായി മീത്തലെ പുന്നാട് പ്രദേശത്തെ മികച്ച കര്‍ഷകനായ പി.വി മാധവന്‍ നമ്പ്യാരെ ആദരിച്ചു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ സുലജ സംസാരിച്ചു.
മാഹി: മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പിന്റെ കര്‍ഷകദിനാചരണ പരിപാടി മാഹി എം.എല്‍.എ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാഹി അഡ്മിനിസ്‌ട്രേറ്റര്‍ മാണിക്കദീപന്‍, റിട്ടയേഡ് ജോ.ഡയറക്ടര്‍ സുരേഷ്, കര്‍ഷക ഉപദേശക സമിതി പ്രസിഡന്റ് ശ്രീധരന്‍, മുന്‍സിപ്പല്‍ കമ്മിഷണര്‍ അമല്‍ ഷര്‍മ സംസാരിച്ചു.
കൂത്തുപറമ്പ്: മാങ്ങാട്ടിടം കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ഷീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസീത അധ്യക്ഷയായി. കൂത്തുപറമ്പ് കൃഷിഭവന്റെ നേതൃത്വത്തില്‍ നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന കര്‍ഷക ദിനാഘോഷം നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകന്‍ ഉദ്ഘാടനം ചെയ്തു.
പാനൂര്‍: മൊകേരി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണ പരിപാടി സംഘടിപ്പിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. കര്‍ഷകരായ ചെങ്ങര വീട്ടില്‍ ആയിഷ, ഊവില്‍ നന്ത്യത്ത് രജിലേഷ്, പി.സി രാജന്‍, സി.കെ രാജന്‍, വി. നാണു, പത്മനാഭന്‍, കെ. ബാലന്‍, അര്‍ഷിദ് സന്തോഷ് എന്നിവരെ ചടങ്ങില്‍ കെ.ഇ കുഞ്ഞബ്ദുള്ള ആദരിച്ചു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് ടി. വിമല അധ്യക്ഷയായി. കണ്ണന്‍ പയ്യന്നൂര്‍ ക്ലാസെടുത്തു. കൃഷി ഓഫിസര്‍ തുളസിചെങ്ങാട്ട്, ടി.ടി റംല, പി. വത്സന്‍, കനകം കുനിയില്‍, മരവന്‍ അബൂബക്കര്‍ ഹാജി, വി.പി ഷൈനി, എന്‍.കെ തങ്കം, സുചിത്ര ശോഭന, പ്രദീപന്‍ മൊകേരി, അണ്ണേരി പുരുഷോത്തമന്‍, പി.സി അശോകന്‍, കെ. മുകുന്ദന്‍, എന്‍. ഖാലിദ്, വി.പി അരവിന്ദന്‍, ജയദേവന്‍ പുന്നക്കണ്ടി, എ. പ്രസീത, പി. മിഥുന്‍ലാല്‍ സംസാരിച്ചു.
കേരളാ ഗ്രാമീണ ബാങ്ക് ഇരിട്ടി ശാഖയുടെയും കാര്‍ഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പി. വി. ചന്ദ്രന്‍ അധ്യക്ഷതയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്്്്്്്്്്്്്് പ്രസിഡന്റ് എന്‍ .ടി. റോസമ്മ ഉദ്ഘാടനം ചെയ്തു.എം. പ്രതാപന്‍,കെ. വിജയന്‍, കെ.ടി. ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ എ.കെ. മോഹനന്‍, പി. ദേവദാസ് , ജി. ചന്ദ്രന്‍ എന്നീ കര്‍ഷകരെ ആദരിച്ചു. ശാഖാ മാനേജര്‍ വി.വി. ആനന്ദന്‍ സ്വാഗതവും പി.വി. നീതു നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago