ഝാര്‍ഖണ്ഡ് കുടിവെളള പദ്ധതിക്ക് കെ.എം.സി.സിയുടെ സഹായം
കടവത്തൂര്‍: ശുദ്ധജലം കിട്ടാക്കനിയായി മാറിയ ജാര്‍ഖണ്ഡിലെ പിന്നാക്ക ഗ്രാമങ്ങളില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടിവെളള പദ്ധതിക്ക് ദുബൈ കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ സഹായഹസ്തം. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുക്കപ്പെട്ട ഏഴു ഗ്രാമങ്ങളില്‍ കുഴല്‍കിണര്‍ നിര്‍മിക്കാനുളള ഫണ്ടിന്റെ ആദ്യ ഗഡു ന്യൂഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് പി.കെ ഇസ്മാഈല്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, വി. നാസര്‍, കാട്ടൂര്‍ മുഹമ്മദ്, പി.പി സലാം, കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മാഈല്‍, പി.കെ റഫീഖ്, കെ.വി ഇസ്മാഈല്‍, ശഫീഖ് കൂത്തുപറമ്പ്, പി.വി ഇസ്മാഈല്‍, യൂസഫ് കടവത്തൂര്‍, സിദ്ദീഖ് മരുന്നന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."