പാനൂരില്‍ മുന്‍ഗണന നഗരസഭാ കെട്ടിടത്തിന്: ഭരണസമിതി
പാനൂര്‍: സ്ഥലപരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന പാനൂര്‍ നഗരസഭയ്ക്ക് സൗകര്യപ്രദമായ സ്വന്തം കെട്ടിടം അനുയോജ്യമായ സ്ഥലത്ത് നിര്‍മിക്കുന്നതിന് നഗരസഭാ ഭരണസമിതി മുന്‍ഗണന നല്‍കുമെന്ന് നഗരസഭാധ്യക്ഷ കെ.വി റംലയും ഭരണസമിതി കൗണ്‍സിലര്‍മാരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥിരം കെട്ടിടത്തിന്റെ നിര്‍മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തി കെട്ടിടം നിര്മിക്കുന്നതുവരെയുള്ള കാലയളവില്‍ ഓഫിസ് പ്രവര്‍ത്തനം സുഖകരമായി മുന്നോട്ട് കൊണ്ടു പോകുന്നതിന്
നിലവിലുള്ള
നഗരസഭാ ഓഫിസിനടുത്തു തന്നെ വിശാലമായ സൗകര്യത്തോടു കൂടിയ കെട്ടിടം കണ്ടെത്തുകയും പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിലുളള നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടു പോയികൊണ്ടിരിക്കുകയുമാണ്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള കെട്ടിടം വാടകയ്ക്ക് ലഭിക്കുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
മേല്‍വസ്തുതകള്‍ മറച്ച്വെച്ച് നഗരസഭാ ആസ്ഥാനമന്ദിര നിര്‍മാണത്തിന് ഭരണസമിതി താല്പര്യം കാണിക്കുന്നില്ലെന്ന ഇടതുമുന്നണിയുടെയും ബി.ജെ.പി അംഗങ്ങളുടെയും രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയ പ്രചാരണം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."