വിവിധ പരിപാടികളോടെ കര്‍ഷകദിനം ആചരിച്ചു
തൃക്കരിപ്പൂര്‍: പടന്ന ഗ്രാമപഞ്ചായത്ത്, പടന്ന കൃഷിഭവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കിനാത്തില്‍ സാംസ്‌കാരിക വായനശാലയില്‍ വിവിധ പരിപാടികളോടെ കര്‍ഷക ദിനം ആചരിച്ചു. കൃഷിയിടങ്ങളില്‍ മികവ് തെളിയിച്ച 12 കര്‍ഷകരെ ആദരിച്ചു. കര്‍ഷകര്‍ക്കുള്ള ആദരവും ചടങ്ങിന്റെ ഉദ്ഘാടനവും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി നിര്‍വഹിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ അധ്യക്ഷയായി. നീലേശ്വരം അസി. കൃഷി ഡയരക്ടര്‍ ആര്‍. വീണാറാണി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ സുബൈദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി പത്മജ, പി.സി ഫൗസിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി ബിന്ദു, യു.കെ മുഷ്താഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി മുഹമ്മദ് അസ്‌ലം, ടി.കെ.പി ഷാഹിദ, കെ.പി റഷീദ, കെ.വി ഗോപാലന്‍, പി.പി കുഞ്ഞികൃഷ്ണന്‍, അസൈനാര്‍ കുഞ്ഞി, നയനാ സുരേഷ്, പടന്ന കൃഷി ഭവന്‍ കൃഷി ഓഫിസര്‍ ടി. അംബുജാക്ഷന്‍, അസി. കൃഷി ഓഫിസര്‍ പി. സതീശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ്.സി മഹമൂദ് ഹാജി, കെ. മുരളി, പി. കുഞ്ഞമ്പു, പി.കെ ഫൈസല്‍, പി. മുസ്തഫ ഹാജി, കെ.വി അസീസ്, എം.കെ.സി അബ്ദുറഹിമാന്‍, രമേശന്‍ പയ്യളം സംസാരിച്ചു. കാസര്‍കോട് കൃഷി അസി. പി.ഡി ദാസ്, പടന്ന കൃഷിഭവന്‍ അസി. കൃഷി ഓഫിസര്‍ പി. സതീശന്‍ എന്നിവര്‍ ക്ലാസെടുത്തു. യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് കൃഷി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
തൃക്കരിപ്പൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക ദിനാചരണം ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അധ്യക്ഷയായി. എം. രാഘവന്‍ ചെറുകാനം, യു.കെ രാഘവന്‍ വൈക്കത്ത്, സദാനന്ദന്‍ പരങ്ങേന്‍, കെ. കുഞ്ഞിരാമന്‍ മീലിയാട്ട്, എ.വി പവിത്രന്‍, ഒ. ജാനകി, ടി. രാധ എന്നീ കര്‍ഷകരെ പൊന്നടയണിയിച്ച് ആദരിച്ചു. ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ടി.വി ബാലകൃഷ്ണന്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍. സുകുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.കെ ബാവ, കെ. റീത്ത, പി.പി ഗീത, ഫെഡറല്‍ ബാങ്ക് മാനേജര്‍ അനൂപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. അബ്ദുല്ല ഹാജി, കെ.വി ജാനാര്‍ദനന്‍, കെ.വി മുകുന്ദന്‍, എം.വി രാജന്‍, ടി. ഗംഗാധരന്‍, ടി. നാരായണന്‍, ഇ. നാരായണന്‍, കൃഷി ഓഫിസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, അസി.കൃഷി ഓഫിസര്‍ എന്‍. രാജീവന്‍ സംസാരിച്ചു. 'ജൈവകൃഷിയും ഭക്ഷ്യ സുരക്ഷയും' എന്ന വിഷയത്തില്‍ ജൈവ കര്‍ഷക സമിതി ജില്ലാ സെക്രട്ടറി വി.എ ദിനേശന്‍ ക്ലാസെടുത്തു.
നീലേശ്വരം: നീലേശ്വരം കൃഷിഭവന്റേയും നഗരസഭയുടേയും നേതൃത്വത്തില്‍ കര്‍ഷക ദിനം ആചരിച്ചു. ചെയര്‍മാര്‍ കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി. ഗൗരി അധ്യക്ഷയായി. കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ പി. ഉഷ കര്‍ഷകരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. രാധ, ടി. കുഞ്ഞിക്കണ്ണന്‍, പി.എം സന്ധ്യ, പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍മാരായ പി. ഭാര്‍ഗവി, പി.വി രാധാകൃഷ്ണന്‍, കൃഷി അസി.ഡയരക്ടര്‍ ആര്‍. വീണാ റാണി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ഇബ്രാഹിം പറമ്പത്ത്, ടി.വി രേണുക, കൃഷി ഓഫിസര്‍ കെ.പി രേഷ്മ സംസാരിച്ചു.
കരിന്തളം കൃഷിഭവന്റേയും കിനാനൂര്‍-കരിന്തളം പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കൃഷി ദിനം ആചരിച്ചു. പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. വിധുബാല അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ലിന്‍സി സേവ്യര്‍, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ എസ്.ബിമല്‍ ഘോഷ് സംസാരിച്ചു.
അജാനൂര്‍: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിതാ ഗംഗാധരന്‍ അധ്യക്ഷയായി. കര്‍ഷകരായ കാര്‍ത്യായനി കൊളവയല്‍, കല്ല്യാണി വെള്ളന്തട്ട, എരോല്‍ മുത്തു മാക്കി, അബ്ദുല്‍ ഖാദര്‍ ചിത്താരി, ബാലകൃഷ്ണന്‍ പള്ളോട്ട്, ശാരദാ മഡിയന്‍, പത്മിനി ടി.വി കാട്ടുകുളങ്ങര, കുതിരുമ്മല്‍ സരോജിനി വെള്ളൂര്‍വയല്‍, സുമതി മാക്കി എന്നിവരെ ആദരിച്ചു. കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. കേളുപണിക്കര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. സൈനബ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. കുഞ്ഞിരാമന്‍, അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാഘവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഹമീദ് ചേരക്കാട്, പി.പത്മനാഭന്‍, അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി എം. സുരേന്ദ്രന്‍, ചിത്താരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി. ബാലകൃഷണന്‍, കോട്ടച്ചേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. വിശ്വനാഥന്‍, അജാനൂര്‍ അര്‍ബന്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് വി. കമ്മാരന്‍, പാടശേഖര സമിതി പ്രതിനിധി ചെറാകോട്ട് കുഞ്ഞിക്കണ്ണന്‍, കാര്‍ഷിക വികസന സമിതി അംഗം പി. കുഞ്ഞിരാമന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സ്ന്‍ സുജാത, പി.എം ഫാറൂക്ക് സംസാരിച്ചു.
കോളിയടുക്കം: കോളിയടുക്കം ഗവ. യു.പി സ്‌കൂള്‍ കാര്‍ഷിക ക്ലബ്, പി.ടി.എ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകദിനത്തിന്റെ ഭാഗമായി സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് കര്‍ഷകരെ ആദരിച്ചു. വാര്‍ഡ് അംഗം വി. ഗീത ഉദ്ഘാടനം ചെയ്തു. അണിഞ്ഞയിലെ എ. കുമാരന്‍ നായര്‍ നെച്ചിപ്പടുപ്പ്, കുണ്ടടുക്കത്തെ പി. ലക്ഷ്മിയമ്മ, പെരുമ്പള ചെല്ലുഞ്ഞിയിലെ തമ്പായിയമ്മ, വയലാംകുഴിയിലെ എ. കുഞ്ഞിരാമന്‍ നായര്‍ എന്നീ കര്‍ഷകരെ പ്രധാനധ്യാപകന്‍ എ. പവിത്രന്‍, പി.ടി.എ പ്രസിഡന്റ് പി. വിജയന്‍ എന്നിവര്‍ ചേര്‍ന്നു പൊന്നാട അണിയിച്ച് ആദരിച്ചു. ഇ. മനോജ് കുമാര്‍, പ്രസീജ അണിഞ്ഞ, പി. നാരായണന്‍, സുനീഷ്‌കുമാര്‍, കെ. വനജകുമാരി, വിനോദ്കുമാര്‍ പെരുമ്പള, കരുണാകരന്‍ കാനാവീട്ടില്‍, പി. മധു, കൃഷി അസിസ്റ്റന്റ് ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു സ്‌കൂള്‍ പറമ്പില്‍ കുട്ടികള്‍ കൃഷിയും തുടങ്ങി. വെണ്ട, ചീര, പയര്‍, മുളക്, വഴുതന തുടങ്ങിയ പച്ചക്കറികളുടെ വിത്ത് ചെമ്മനാട് കൃഷി ഭവനില്‍ നിന്നാണു കുട്ടികള്‍ക്കു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."