മുഖ്യസൂത്രധാരനുവേണ്ടി അന്വേഷണം
നിലമ്പൂര്‍: നിലമ്പൂരില്‍ നടന്ന ബ്ലാക്മെയിലിങ് കേസിലെ പോത്തുകല്ല് സ്വദേശിയായ മുഖ്യസൂത്രധാരനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുപതിലേറെ വര്‍ഷമായി നിലമ്പൂരില്‍ സേവനം ചെയ്യുന്ന പ്രമുഖ ഡോക്ടറെ കഴിഞ്ഞ പത്തിനാണ് പെണ്‍വാണിഭ സംഘം വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി ബ്ലാക്മെയിലിങ്ങിന് ഇരയാക്കിയത്.
ഡോക്ടറുടെ പരാതിയില്‍ കേസിലെ പ്രതികളായ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശി മണപ്പുറത്ത് രതീഷ് (27), കുനിപ്പാല സ്വദേശി ഷിജോ തോമസ് (29) എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ത്രീയെ നഗ്നയാക്കി ഡോക്ടറുടെ കൂടെ നിര്‍ത്തി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഡോക്ടറുടെ പേഴ്സില്‍ ഉണ്ടായിരുന്ന ഇരുപതിനയിരം രൂപ അപഹരിക്കുകയും ചെയ്തിരുന്നു.
പത്തു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ പത്രക്കാര്‍ക്കും പൊലിസിനും നല്‍കുമെന്നും ഇന്റര്‍നെറ്റിലും സോഷ്യല്‍മീഡിയയിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകള്‍ക്കു ബ്ലാക്മെയിലിങ്ങില്‍ നേരിട്ടു ബന്ധമുണ്ടാകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലിസ്. ഡോക്ടറെ വലയിലാക്കിയതുപോലെ ഇവരെയും തന്ത്രപൂര്‍വം ഉപയോഗിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
മുഖ്യസൂത്രധാരന്കൂടി പിടിയിലായാല്‍ മാത്രമേ കേസിനു കൂടുതല്‍ വ്യക്തത കൈവരൂ. സ്ത്രീകളില്‍ ഒരാള്‍ ഒന്‍പതു മാസം ഗര്‍ഭിണിയും മറ്റേയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുമാണെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."