HOME
DETAILS
MAL
തൂമരക്കാവിലും കൊല്ലംചിനയിലും സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ്
backup
August 18 2017 | 04:08 AM
മലപ്പുറം: തിരൂര്‍ നഗരസഭയിലെ തൂമരക്കാവ് ഡിവിഷനിലും പെരുവള്ളൂരിലെ കൊല്ലംചീന വാര്‍ഡിലും സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തൂമരക്കാവ് ജനറല്‍ സീറ്റും കൊല്ലംചിനയില്‍ വനിതാ സംവരണവുമാണ്.
ഇതിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടം നിലവില്‍വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കനുള്ള അവസാന തിയതി ഓഗസ്റ്റ് 25. സൂക്ഷ്മപരിശോധന 26നു നടക്കും.
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 29നും വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 15നുമാണ്.
ഇതുസംബന്ധിച്ചു കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന് അധ്യക്ഷനായി. തൂമരക്കാവില് ചോലക്കല്‍ കുഞ്ഞിമൊയ്തീന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."