കുടുംബശ്രീ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം അപലപനീയം: കോണ്‍ഗ്രസ്
മലപ്പുറം: സംസ്ഥാനത്തു കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പിനു മുന്‍പായി മാനദണ്ഡം മറികടന്നു എ.ഡി.എസ് രൂപീകരിച്ചു കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കാനും ജനാധിപത്യം അട്ടിമറിക്കുവാനുമുള്ള ശ്രമം അപലപനീയമാണെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. അനര്‍ഹരെ ഉള്‍പ്പെടുത്തിയും അശാസ്ത്രീയമായും നടപ്പിലാക്കുന്ന ലൈഫ്മിഷന് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിച്ച് അര്‍ഹതയുളളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തയാറാകണമെന്നാവശ്യപ്പെട്ടു മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 26നു സായാഹ്ന ധര്‍ണ നടത്തും.
യോഗത്തില്‍ പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി വി.എ കരീം, ഇ. മുഹമ്മദ്കുഞ്ഞി, സി. സുകുമാരന്‍, അജീഷ് എടാലത്ത് സംസാരിച്ചു. വീക്ഷണം മുഹമ്മദ്, കെ.സി കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, സക്കീര്‍ പുല്ലാര, നൗഷാദലി, ടി.കെ ശശീന്ദ്രന്, സമദ് മങ്കട, പി.എ മജീദ്, അഡ്വ. പത്മകുമാര്‍, പി.സി.എ നൂര്‍, കെ.പി.കെ തങ്ങള്‍, ടി.കെ അലവിക്കുട്ടി, ഡോ. ഹരിപ്രിയ, നസറുല്ല, പി.സി വേലായുധന്‍കുട്ടി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."