പെരിന്തല്‍മണ്ണയില്‍ നാലു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: നാലുകിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട്ട് കാവുങ്ങല്‍ പറമ്പില്‍ മമ്പാടാന്‍ വീട്ടില്‍ ഇസ്ഹാഖ് (42), കീഴാറ്റൂര്‍ പാലക്കുഴി സ്വദേശി എരുംകുന്നത്ത് വീട്ടില്‍ പ്രദീപ് എന്ന കുട്ടന്‍ (40) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വേഷപ്രച്ഛന്നരായി നടത്തിയ രഹസ്യനീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ലഹരി ഉല്‍പന്നങ്ങളുടെ വിതരണക്കാരെന്ന വ്യാജേന കച്ചവടമുറപ്പിച്ച് ഇവരെ സമീപിക്കുകയും പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശിയിലെ ബൈപാസ് റോഡിനു സമീപത്തുനിന്നു കഞ്ചാവുമായെത്തിയ വാഹനങ്ങള്‍ സഹിതം പിടികൂടുകയായിരുന്നു. ആറു കിലോഗ്രാം കഞ്ചാവ് പിടികൂടിയതിന് ഇസ്ഹാഖിന്റെ പേരില്‍ വടകര കോടതിയില്‍ കേസ് നിലവിലുണ്ട്. കീഴാറ്റൂര്‍ അമ്പല വിഗ്രഹ മോഷണം, കഞ്ചാവ് വിതരണം എന്നിവയ്ക്കു മേലാറ്റൂര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനുകളില്‍ പ്രദീപിന്റെ പേരിലും കേസുണ്ട്. പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മൂത്തേടം, എസ്.ഐ വി.കെ ഖമറുദ്ദീന്‍, ടൗണ്‍ ഷാഡോ ടീം അംഗങ്ങളായ സി.പി മുരളി, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, അനീഷ് ചാക്കോ, എസ്. സുമേഷ്, കെ.ദിനേശ്, പി. അനീഷ്, പി. അജീഷ്, പി. പ്രമോദ്, ഫൈസല്‍, ജയമണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."