മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തിനു ശേഷം
മലപ്പുറം: ലഹരി ഉപയോഗിക്കുന്നതിനിടെ പൊലിസിനെ കണ്ടു പുഴയില്‍ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തതു രണ്ടു ദിവസത്തിനു ശേഷം. മുണ്ടുപറമ്പ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മണിയുടെ മകന്‍ പ്രതീഷാ (21) ണ് മരിച്ചത്.
സ്വാതന്ത്ര്യദിനത്തില്‍ ഉച്ചയോടെ നടന്ന സംഭവത്തില്‍ പുഴയില്‍വീണയാളുടെ മൃതദേഹം കണ്ടെത്താന്‍ പൊലിസ് തെരച്ചില്‍ തുടങ്ങിയത് ഇന്നല രാവിലെയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് പൊലിസിനെ കണ്ടു യുവാക്കാള്‍ പുഴയില്‍ ചാടിയത്. പുഴയോരത്തു യുവാക്കള്‍ മദ്യപിച്ചു ബഹളുമുണ്ടാക്കുന്ന കാര്യം നാട്ടുകാരാണ് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. കരയില്‍നിന്നു പിടിയിലായ രാകേഷിന് കഴിഞ്ഞ ദിവസംതന്നെ ജാമ്യം ലഭിച്ചിരുന്നു. പുഴയില്‍ ചാടിയ കാവുങ്ങല്‍ സ്വദേശി അഫ്‌സാ (24)നെ രക്ഷിച്ച പൊലിസ് തുടര്‍ന്നു കൂടുതല്‍ സമയം തെരച്ചില്‍ നടത്തിയിരുന്നില്ല.
പ്രതീഷിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്നും പിടിയിലായവര്‍ പ്രതീഷിനെപ്പറ്റി പറഞ്ഞില്ലെന്നുമാണ് പൊലിസിന്റെ വിശദീകരണം. എന്നാല്‍, ഒരാളെ കാണാനില്ലെന്നതരത്തില്‍ സംഭവ ദിവസംതന്നെ പൊലിസിനെ അറിയിച്ചിരുന്നുവെന്നു നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. പ്രതീഷിനെ കാണാനില്ലെന്നു സൂചിപ്പിച്ച് ബന്ധുക്കള്‍ ബുധനാഴ്ചയാണ് പരാതി നല്‍കിയത്. പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കാവുങ്ങല്‍ കടലുണ്ടിപ്പുഴയില്‍ മറുകരയോടു ചേര്‍ന്നു മരത്തിനിടയില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
സംഭവ സ്ഥലത്തുനിന്നു ഹാഷിഷ് ഓയിലും ച്യൂയിങ്കം, മൂര്‍ച്ചയുള്ള ബ്ലേഡ്, സിറിഞ്ച് എന്നിവയും പൊലിസ് കണ്ടെടുത്തിരുന്നു.
ച്യൂയിങ്കത്തിനുള്ളില്‍ കുത്തിവച്ചും സിഗരറ്റില്‍ പുരട്ടിയും ഉപയോഗിക്കാവുന്ന ലഹരിവസ്തുവാണ് ഹാഷിഷ് ഓയില്‍. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകളെ പൊലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."