HOME
DETAILS

കര്‍ഷകരെ ആദരിച്ച് നാടെങ്ങും കര്‍ഷകദിനാചരണം

  
backup
August 18 2017 | 04:08 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d

 

മലപ്പുറം: ജില്ലാ മണ്ണുപര്യവേഷണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. സെന്റ് ജെമ്മാസ് ഹൈസ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കര്‍ഷകദിനറാലി സംഘടിപ്പിച്ചു. കലക്‌ട്രേറ്റില്‍ നടന്ന സമാപന ചടങ്ങില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എ.ഡി.എം ടി.വിജയന്‍ നടന്ന സമ്മാനദാനം നിര്‍വഹിച്ചു.
മലപ്പുറം നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ഷെരീഫ് കോണോത്തൊടി അധ്യക്ഷയായി.
മലപ്പുറം: കര്‍ഷകദിനത്തില്‍ നാട്ടിലെ തലമുതിര്‍ന്ന കര്‍ഷകന്റെ അനുഭവങ്ങള്‍ പങ്കുക്കൊണ്ട് വിദ്യാര്‍ഥികള്‍. ഈസ്റ്റ് കോഡൂര്‍ കുട്ടശ്ശേരിക്കുളമ്പ ജി.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നാട്ടിലെ തലമുതിര്‍ന്ന കര്‍ഷകനായ കിളിയണ്ണി മുഹമ്മദിന്റെ കൃഷി അനുഭവങ്ങളുമായി സംവദിച്ചത്. കുട്ടികള്‍ തയാറാക്കിയ കൃഷി പതിപ്പായ നിറപൊലിമയുടെ പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് എ. തിത്തു അധ്യക്ഷനായി. അധ്യാപകരായ കെ.ആര്‍ പ്രിയ, ശുഭ, ഒ.പി അസൈനാര്‍ സംസാരിച്ചു.
മഞ്ചേരി: പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. ജൈവ കൃഷിയെ കുറിച്ച് വിദ്യാര്‍ഥികളില്‍ ബോധവല്‍ക്കരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി അബ്ദുറഹ്മാന്‍, പ്രിന്‍സിപ്പല്‍ എ.എം സനാഉല്ല, പ്രോഗ്രാം ഓഫിസര്‍ റംശാദ് സംസാരിച്ചു.
പുല്‍പ്പറ്റ: കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഒന്‍പത് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് സി.എച്ച് സൈനബ അധ്യക്ഷയായി.
കൊണ്ടോട്ടി: കൃഷിഭവനും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകദിനം നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി, നെടിയിരുപ്പ് മേഖലയിലെ കര്‍ഷകരെ ആദരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ യു.കെ മമ്മദിശ, പുളിക്കലകത്ത് കബീര്‍, പാറപ്പുറം അബ്ദുറഹ്മാന്‍, മുഹമ്മദ് ഷാ മാസ്റ്റര്‍, വി.അബ്ദുല്‍ ഹക്കീം, പുലാശ്ശേരി മുസ്തഫ, മൂസക്കോയ,മൂസക്കുട്ടി, മാനുട്ടി സംബന്ധിച്ചു. വിളയില്‍ വി.പി.എ യു.പി സ്‌കൂളില്‍ കര്‍ഷക ദിനത്തില്‍ കൃഷി മുഖ്യ ജീവിതോപാധിയായി സ്വീകരിച്ച കര്‍ഷകരെ ആദരിച്ചു. ജൈവകൃഷി എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. എം. സുബ്രഹ്മണ്യന്‍, കെ.സി മൊയ്തീന്‍ കുട്ടി, ഗോപി അമ്പാളില്‍, പി.സുജ, ജോയ് ജോസഫ്, പി.വാസുദേവന്‍ സംസാരിച്ചു.
പുല്‍പ്പറ്റ: കര്‍ഷക ദിനത്തോടനുബന്ധിച്ച് പുല്‍പ്പറ്റ ജി.എല്‍.പി സ്‌കൂളിലെ ഹരിത ക്ലബ് വിദ്യാര്‍ഥികളും അധ്യാപകരും ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു. കെ.വി പ്രസന്നകുമാര്‍, പി. അമല്‍ജിത്ത്, വി. നബീല, കെ.ടി സൂര്യ നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ: നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായി. മാതൃക കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് പെരിന്തല്‍മണ്ണ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ ഖാലിദ് വിതരണം ചെയ്തു. കൃഷി ഓഫിസര്‍ മാരിയത്ത് ഖിബ്ത്തിയ, സി.ബാലകൃഷ്ണന്‍, കെ.പി സന്തോഷ്,ടി.കൃഷ്ണന്‍, പി.ടി തോമസ്, മണി സംസാരിച്ചു.
താഴേക്കോട്: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ അധ്യക്ഷനായി. മികച്ച കര്‍ഷകരായി രാധാകൃഷ്ണന്‍ , കെ.ഇല്യാസ്, എം.ചാമി, പി.പി സുലൈഖ, കെ.മാത്യു, കെ.ഷിയാസ് ബാബു എന്നിവരെ തെരഞ്ഞെടുത്തു.
വെട്ടത്തൂര്‍: പഞ്ചായത്ത് കര്‍ഷകദിനാചരണം പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ഹംസക്കുട്ടി അധ്യക്ഷനായി. ചടങ്ങില്‍ എട്ടു മികച്ച കര്‍ഷകരെയും പഞ്ചായത്ത് പരിധിയിലെ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുത്ത വെട്ടത്തൂര്‍ ഗവ.സ്‌കൂള്‍ മലയാളം അധ്യാപകന്‍ ടി.കെ രാധാകൃഷ്ണന്‍ മാസ്റ്ററെയും കുട്ടി കര്‍ഷകന്‍ കെ.പി ആരിഫലിയെയും ആദരിച്ചു.
കൊണ്ടോട്ടി: കൊട്ടപ്പുറം ജി.എച്ച്.എസ്.എസ് സ്‌കൂളിലെ ഭൂമിത്ര സേന ക്ലബിന്റെ കീഴില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അനില്‍ മാസ്റ്റര്‍ അധ്യക്ഷനായി. കര്‍ഷകന്‍ മോയീനെ പെന്നാട അണിയിച്ച് ആദരിച്ചു. ഹമീദ് മാസ്റ്റര്‍,ആലിക്കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.
അങ്ങാടിപ്പുറം: കര്‍ഷകദിനത്തില്‍ പുത്തനങ്ങാടി യുവജനവേദി വായനശാലയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക കര്‍ഷകരെയും കൃഷി ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.കെ റഷീദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഏലിയാമ്മ ടീച്ചര്‍, കൃഷി ഓഫിസര്‍ കെ.പി സുരേഷ്, സി. ഹക്കീം, അലി അസ്‌കര്‍, കെ.ടി ഷമീര്‍ ബാബു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago