പരിരക്ഷ: ജില്ലാ അവലോകന യോഗം സംഘടിപ്പിച്ചു
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്നു വരുന്ന പരിരക്ഷ (സമഗ്ര പാലിയേറ്റീവ് കെയര്‍ പദ്ധതി)യുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഏതൊരു പദ്ധതിയേക്കാളും ജനങ്ങള്‍ക്കാവശ്യമുള്ളതും പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കേണ്ടതുമാണ് പരിരക്ഷ പദ്ധതിയാണ്‌യെന്നും ഹോം കെയറിലെ നേരിട്ടനുഭവങ്ങളിലൂടെ മാത്രമെ ഈ ആവശ്യത്തെ നമുക്ക് തിരിച്ചറിയാന്‍ ആകൂയെന്നും അതു കൊണ്ടു തന്നെ ഹോം കെയറില്‍ എല്ലാ ജനപ്രതിനിധികളും പങ്കാളികളാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
പരിരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഗുണ നിലവാരം വര്‍ധിപ്പിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിത ശ്രമം നടത്തണമെന്നും ഇതിനായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ കൃത്യമായി അവലോകന യോഗങ്ങളും പി.എം.സി മീറ്റിങ്ങുകളും ചേരേണ്ടതുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സക്കീന പുല്‍പ്പാടന്‍ പറഞ്ഞു.
പൊതുജനങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനായി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പാലീയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുമായി പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ജനപ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു. ഹോം കെയറുകളുടെ എണ്ണം ആഴ്ചയില്‍ ചുരുങ്ങിയത് നാലെണ്ണമെങ്കിലും ആക്കി വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കോഴിക്കോട് ഇംഹാന്‍സിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്ന മാനസിക ആരോഗ്യ പരിചരണം ഫണ്ടില്ലാത്തിനാല്‍ നിന്നു പോവാന്‍വ സാഹചര്യമുണ്ടെന്നും ഈ പദ്ധതി മൂലം ഒട്ടേറെ മാനസിക രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധ്യമായിട്ടുണ്ടെന്നും ആയതിനാല്‍ ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തണമെന്ന് പ്രതിനിധികള്‍ പറഞ്ഞു.
യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, മെമ്പര്‍ സലീം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫ്, ഡെപ്യൂട്ടി ഡി.എം.ഒ (എച്ച്) ഡോ: മുഹമ്മദ് ഇസ്മായില്‍, ഡോ: വി. വിനോദ് (ഡി.പി.എം), ഡോ: ഹംസ പാലക്കല്‍, കോ-ഓഡിനേറ്റര്‍ ഫൈസല്‍ എടക്കര, കെ.എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."