HOME
DETAILS
MAL
സഫിയയുടെ റേഷന്‍കാര്‍ഡ്: നടപടികള്‍ ആരംഭിച്ചു
backup
August 18 2017 | 05:08 AM
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് ചെറുമുക്ക് വെസ്റ്റിലെ കുറുപ്പനകത്ത് സഫിയയുടെ റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. ഏഴുസെന്റ് ഭൂമിയില്‍ ഷീറ്റുമേഞ്ഞ കൂരയില്‍ കഴിയുന്ന സഫിയക്ക് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്പ്പെടെണ്ടതിനുപകരം മുന്‍ഗണനേതര റേഷന്‍കാര്‍ഡാണ് ലഭിച്ചിരുന്നത്. ഇതോടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടവിഷമത്തിലായിരുന്നു ഇവര്‍.
സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിലേക്ക് മാറ്റാന്‍ തിരുവനന്തപുരത്തേക്ക് റിപ്പോര്‍ട്ട് അയക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വികരിക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി നിലവിലുള്ള റേഷന്‍ കാര്‍ഡ് താല്‍ക്കാലികമായി സീല്‍ ചെയ്ത് കൊടുക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് ബസന്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."