വ്യത്യസ്ത പരിപാടികളുമായി കര്‍ഷകദിനാചരണം
തിരൂരങ്ങാടി: മുനിസിപ്പല്‍ കര്‍ഷക ദിനാചരണം നഗരസഭാ ഹാളില്‍ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഹബീബ ബഷീര്‍ അധ്യക്ഷയായി. മികച്ച കര്‍ഷകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ഉള്ളാട്ട് റസിയ, വി.വി അബു, സി.പി സുഹറാബി, കൃഷിഓഫീസര്‍ എ.കെ രത്‌നാകരന്‍, എം.മുഹമദ്കുട്ടി മുന്‍ഷി, മുഹമദ് ത്വയ്യിബ്, വിഭാസ്‌കരന്‍ മാസ്റ്റര്‍, കെ.മൊയ്തീന്‍കോയ, വി.പി. കുഞ്ഞാമു അന്‍വര്‍ പള്ളിക്കല്‍, മാലിക്, ആര്‍.രാജേഷ്, സിപി അസീസ്, എം.സതീഷ്,എ.എന്‍ ഷൈജു സംസാരിച്ചു.
തിരൂരങ്ങാടി: തെന്നല ഗ്രാമപഞ്ചായത്ത് കര്‍ഷക സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ അദ്ധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ കോയാമു, ബ്ലോക്ക് മെമ്പര്‍ മാതോളി നഫീസു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ സി പി നസീമ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ വി സെയ്താലി, കൃഷ്ണന്‍ മുക്കോയി, സുഹൈല്‍ അത്താണിക്കല്‍, സലീന കുറുപ്പത്ത്, സുലൈഖ പെരിങ്ങോടന്‍, ഫാത്തിമ കെ വി, കൃഷി ഓഫീസര്‍ ആര്‍ നിമ്മി, നാസര്‍ കെ തെന്നല, ശ്രീധരന്‍ നല്ലാട്ട്, ചെനക്കല്‍ കുഞ്ഞാ പുഹാജി, പി ടി ബീരാന്‍ മാസ്റ്റര്‍, പി ടി മുസ്തഫ ടി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. തെന്നലയിലെ ഈ വര്‍ഷത്തെ ഏറ്റവും നല്ല കര്‍ഷകരായ പരേടത്ത് കുഞ്ഞാച്ചു, ചെണ്ണക്കന്‍ കുന്നിലകത്ത്, താണിവേപ്പില്‍ മൊയ്തു ഹാജി, മുഹമ്മദ് റഫീഖ് ഇല്ലിക്കല്‍, കുന്നന്തറ ബീരാന്‍, വാളക്കുളം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹരിതസേന പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ചു.
തിരൂരങ്ങാടി: നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക സെമിനാറും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.സി മുഹമ്മദ് ഹാജി അധ്യക്ഷനായി. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.കെ നഹ, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, എം മഹമ്മദ് കുട്ടി മുന്‍ഷി, സി.ടി അബ്ദുല്‍ നാസര്‍, ബി.കെ സൈതു, പി.പി കുഞ്ഞാവ ഹാജി, കെ.പി അന്‍വര്‍, ജമാല്‍ കുളങ്ങര, ഇബ്രാഹീം കുട്ടി തെന്നല, എ.കെ സലാം, എം അബൂബക്കര്‍, സി ഹൈദ്രു ഹാജി, കെ സൈതാലി ഹാജി, പി ശ്രീമതി, പച്ചായി ബാവ, എ.കെ മരക്കാരുട്ടി സംസാരിച്ചു.
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തില്‍ കര്‍ഷകദിനാചരണം പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാവുങ്ങല്‍ ഫാത്തിമ അധ്യക്ഷയായി. അജിത്കുമാര്‍, ശശിധരന്‍ ക്ലാസ്സെടുത്തു. ബ്ലോക്ക് അംഗം എം.പി ഷരീഫ, ഊര്‍പ്പായി സൈതലവി, തേറാമ്പില്‍ ആസ്യ, ഇ.പി മുജീബ് മാസ്റ്റര്‍, സംഗീത, യു പീതാംബരന്‍, കെ കുഞ്ഞിമരക്കാര്‍, കെ ശിവദാസന്‍, രാവുണ്ണി മാസ്റ്റര്‍, പനയത്തില്‍ മുസ്തഫ സംസാരിച്ചു.
തേഞ്ഞിപ്പലം: ജി.എം.എച്ച് എസ്.എസ്.സി.യു കാംപസില്‍ കര്‍ഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കെ.എ സമീരന്‍ നേരത്തെ തയാറാക്കിയ 500 കോവല്‍ തൈകള്‍ സഹപാഠികള്‍ക്ക് വിതരണം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ കരീം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എ.കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി ബാലന്‍, അധ്യാപകരായ ഒ മനോജ്, നിഷ, രവീന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സമീരന് ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."