HOME
DETAILS
MAL
വിശാല്‍ സിക്ക ഇന്‍ഫോസിസ് സി.ഇ.ഒ സ്ഥാനം രാജി വെച്ചു
backup
August 18 2017 | 05:08 AM
ന്യൂഡല്‍ഹി: പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സി.ഇ.ഒ, എം.ഡി സ്ഥാനങ്ങളില്‍ നിന്ന് വിശാല്‍ സിക്ക രാജി വെച്ചു. തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളാണ് രാജിക്കു പിന്നിലെന്ന് സിക്ക പ്രതികരിച്ചു. മുന്‍ ചെയര്‍മാര്‍ നാരായണ മൂര്‍ത്തിയടക്കമുള്ള മേധാവികള്‍ പലതവണ വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍ മനംമടുത്താണ് ഈ തീരുമാനമെന്നാണ് സിക്കയുടെ രാജിക്കത്തില്‍ പറയുന്നത്.
രാജിക്കത്ത് സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എ.ജി.എസ് മണികന്ദ വ്യക്തമാക്കി. പ്രവീണ്‍ ബാബുവിനാണ് താത്ക്കാലിക ചുമതല. വിശാല്‍ സിക്ക ഇനി കമ്പനിയുടെ എക്സിക്യുട്ടിവ് വൈസ്ചെയര്‍മാന്‍ ചുമതല വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."