കെ.എസ്.ആര്‍.ടി.ഇ.എ ജില്ലാ സമ്മേളനം
കൂത്താട്ടുകുളം: കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷക്കാലം കേരളം ഭരിച്ച യു.ഡി.എഫ് ഗവണ്മെന്റ് തകര്‍ത്ത് തരിപ്പണമാക്കിയ സ്ഥാപനത്തെ നാശത്തിന്റെ പടുകുഴിയില്‍ നിന്നും ഉയര്‍ത്തി എടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുന്ന സര്‍ക്കാര്‍ നടപടിക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി.
കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സി.കെ ഹരികൃഷ്ണനും സംഘടന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സജിത്ത് ടി.എസ് കുമാറും കണക്ക് ജില്ലാ ട്രെഷറര്‍ പി.ഡി രാജനും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ട്രെഷറര്‍ പി.ആര്‍ മുരളീധരന്‍, അസോസിയഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് എസ് വിനോദ്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി വി.ഡി ഷിബു, ടി.ആര്‍ സുബ്രമണ്യന്‍, എം.പി അബ്ബാസ്, പിടി രാജീവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാന്‍ ഷാജു ജേക്കബ് സ്വാഗതവും കണ്‍വീനര്‍ പ്രശാന്ത് വേലിക്കകം കൃതജ്ഞതയും രേഖപ്പെടുത്തി. സര്‍വിസില്‍ നിന്നും വിരമിക്കുന്ന ജില്ലാ കമ്മറ്റി അംഗം സി.എന്‍ സുകുമാരന് യാത്രയയപ്പ് നല്‍കി. ഭാരവാഹികളായി പി.എം അബ്ദുള്‍ ഖാദര്‍ (പ്രസിഡന്റ്), സജിത്ത് ടി എസ് കുമാര്‍ (സെക്രട്ടറി) ഡി ദേവദാസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."