ദേശീയ വിരവിമുക്ത ദിനം: കുട്ടികള്‍ക്ക് വിര ഗുളികകള്‍ നല്‍കി
മലപ്പുറം: ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഒരു വയസിനും 19 നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഓരോ ഡോസ് ആല്‍ബന്റസോള്‍ ഗുളിക നല്‍കി. ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകള്‍, അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ് ഗുളിക വിതരണം നടത്തിയത്. ഇന്നലെ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് സമ്പൂര്‍ണ വിരവിമുക്ത ദിനമായ 17 ന് ഗുളിക ലഭ്യമാക്കും. ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി.സുധാകരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം. ഡോ.വി. വിനോദ്, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.വി. രേണുക, സംസ്ഥാന നിരീക്ഷകന്‍ ഡോ.സുരേഷ്, ജില്ലാ മാസ്മീഡിയാ ഓഫീസര്‍ ടി.എം. ഗോപാലന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ.വി. സുഭാഷ്‌കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. മനോജ്കുമാര്‍, പ്രാധാനാധ്യാപിക കെ.ശശിപ്രഭ, പിടി.എ. പ്രസിഡന്റ് മുട്ടേങ്ങാടന്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍- എയ്ഡഡ്- അണ്‍എയ്ഡഡ് ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകളിലും അങ്കണവാടികളിലും അനാഥശാലകളിലുമെല്ലാം സൗജന്യമായാണ് ഗുളിക വിതരണം ചെയ്തത്. വായില്‍ അലിയിച്ചിറക്കാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ഗുളിക ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം ചവച്ചരച്ചാണ് കഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."