മൂന്നാര്‍ ഗവ. കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; വിദ്യാര്‍ഥിനിയുടെ കൈയൊടിഞ്ഞു
മൂന്നാര്‍: ഗവ. കോളജിലുണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥിനിയുടെ കൈയൊടിഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കെ.എസ്.യു അനുഭാവിയായ വിദ്യാര്‍ഥിനിയുടെ കൈയൊടിഞ്ഞത്.
ബുധനാഴ്ച വൈകീട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകയും സ്ഥാനാര്‍ഥിയുമായ സ്വാതിക്ക് പരുക്കേല്‍ക്കുകയായിരുന്നു. നാല് ബൈക്കുകളിലായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിടെയാണ് വിദ്യാര്‍ഥിനിയുടെ കൈയൊടിഞ്ഞതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പൊലിസ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാലുപേര്‍ക്കെതിരേ കേസെടുത്തു. വിദ്യാര്‍ഥിനിയുടെ കൈയോടിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രകടനം നടത്തി.
എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ കെ.എസ്.യു പ്രവര്‍ത്തകര്‍ റാഗിങ്ങിന് വിധേയമാക്കിയിരുന്നതായും ഇത്തരം പ്രശ്നങ്ങളില്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിട്ട് തങ്ങളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എസ്.എഫ്.ഐ നേതൃത്വം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."