HOME
DETAILS

കര്‍ഷകദിനം ആചരിച്ചത് നെഞ്ചില്‍ തീയുമായി

  
backup
August 18 2017 | 06:08 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%86%e0%b4%9e

 

തൊടുപുഴ: കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ കര്‍ഷക ദിനം ആചരിച്ചത് നെഞ്ചില്‍ തീയുമായി. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയില്‍ ഹൈറേഞ്ചിന്റെ വാണിജ്യ വ്യാപാര മേഖല നിര്‍ജീവമായ അവസ്ഥയിലാണ് മറ്റൊരു ചിങ്ങം ഒന്ന് കടന്നുപോയത്.
കൃഷിയെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ വിളകളുടെ വിലത്തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഉഴലുകയാണ്. കുരുമുളക്, കാപ്പി, ജാതിപത്രി, ഗ്രാമ്പു തുടങ്ങിയവയെല്ലാം കൃഷിചെയ്യുന്നവര്‍ക്കു നഷ്ടത്തിന്റെ കണക്കു മാത്രമാണുള്ളത്. ഏലം, തേയില എന്നിവയ്ക്ക് നേരിയ ഉണര്‍വുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷക്കാലത്തും കാര്യമായ മഴ ലഭിക്കാത്തതു കനത്ത ആഘാതമാകുകയാണ്. നോട്ടുപ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം തിരിച്ചടിയാകുമ്പോള്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വിലയില്ലാതായിരിക്കുന്നതും കര്‍ഷകരെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണു തള്ളിവിടുന്നത്.
700 രൂപയ്ക്കു മുകളിലെത്തിയ കുരുമുളകുവില 480 ലേക്കു കൂപ്പുകുത്തിയത് കര്‍ഷകര്‍ക്കു കനത്ത പ്രഹരമാണ്. വിളവെടുപ്പ് ആരംഭിച്ചതു മുതല്‍ കുറയാന്‍ തുടങ്ങിയ വിലയാണ് 480 ലേക്കു താഴ്ന്നത്. ഉല്‍പാദനം കുറഞ്ഞതോടെ കുരുമുളക് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്.
വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നെല്ലാമുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകാത്തതാണ് ഗുണമേന്‍മയുണ്ടായിട്ടും കേരളത്തിലെ കുരുമുളകിനു മെച്ചപ്പെട്ട വില ലഭിക്കാതിരിക്കാന്‍ കാരണമായത്. കഴിഞ്ഞ സീസണില്‍ 500 രൂപയ്ക്കുവരെ വിറ്റഴിക്കേണ്ട ഗതികേടുണ്ടായിരുന്ന ഏലക്കായുടെ വിലയില്‍ നേരിയ ഉണര്‍വ് പ്രകടമായതു പ്രതീക്ഷ നല്‍കുന്നു. നിലവില്‍ 1000 രൂപയാണ് ഏലക്കായ്ക്കു ലഭിക്കുന്ന ശരാശരി വില.
ലേലകേന്ദ്രങ്ങളില്‍ ഗുണമേന്മ കൂടിയ ഏലക്കായ്ക്ക് 1400 രൂപവരെയാണു ലഭിക്കുന്നത്. വേനലിലുണ്ടായ കനത്ത ഉണക്കും കൃഷി പരിപാലിക്കാന്‍ ആവശ്യമായ പണം കര്‍ഷകരുടെ കൈവശം ഇല്ലാതിരുന്നതുമെല്ലാം ഈ മേഖലയ്ക്കും തിരിച്ചടിയായിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപ മുടക്കി ഏലത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും മുന്‍വര്‍ഷങ്ങളില്‍ കൃഷിയിറക്കിയവര്‍ പിടിച്ചുനില്‍ക്കാനാകാതെ വന്‍ സാമ്പത്തിക ബാധ്യതയിലാണ്.
കാപ്പിക്ക് ഇത്തവണ 120-127 രൂപയാണു ലഭിക്കുന്നത്. 1995 -96 കാലഘട്ടത്തില്‍ 250 രൂപയ്ക്കു മുകളില്‍ വില ലഭിച്ചിരുന്ന കാപ്പിക്കാണ് ഈ ദുര്‍ഗതി. കാലാവസ്ഥയിലുണ്ടായ മാറ്റം ഈ കൃഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ കാപ്പി കൃഷിചെയ്യുന്ന ഏകദേശം 150 വന്‍കിട എസ്റ്റേറ്റുകളും ഇരുപതിനായിരത്തോളം ചെറുകിട കര്‍ഷകരുമാണുള്ളത്. തേയിലയ്ക്ക് നേരിയ ഉണര്‍വ് അനുഭവപ്പെടുന്നുണ്ട്. ചില മേഖലകളില്‍ ടീ ബോര്‍ഡ് നിശ്ചയിക്കുന്ന തറവിലയായ 12 രൂപയോളമാണു നല്‍കുന്നതെങ്കിലും മറ്റിടങ്ങളില്‍ ഒരു കിലോഗ്രാം പച്ചക്കൊളുന്തിന് 20 രൂപയോളം കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ കൊണ്ടുവരുന്ന പച്ചക്കൊളുന്ത് ഫാക്ടറികള്‍ പൂര്‍ണമായി വാങ്ങാന്‍ തുടങ്ങിയതും കര്‍ഷകര്‍ക്കു പ്രയോജനകരമാകുന്നു.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാത്തത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍മൂലം അനവധി തൊഴിലാളികളാണ് ഇപ്പോഴും ദുരിതജീവിതം നയിക്കുന്നത്.
ഗ്രാമ്പുവിന്റെ വില കൂപ്പുകുത്തിയതു വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. 1300 വരെ ഉയര്‍ന്ന ഗ്രാമ്പു വിലയാണ് ഇപ്പോള്‍ 630 രൂപയായത്. ഗ്രാമ്പു വിളവെടുക്കാന്‍ കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള തൊഴിലാളികള്‍ക്ക് 600 രൂപയാണു കൂലി. ഇവര്‍ക്കു കൂലി നല്‍കാനുള്ള പണംപോലും ലഭ്യമല്ലാത്തതിനാല്‍ ഈ രംഗത്തുനിന്നു പിന്‍മാറാന്‍ ഒരുങ്ങുകയാണു പല കര്‍ഷകരും.
400നു മുകളില്‍ വിലയെത്തിയിട്ടുള്ള ജാതിക്കായ്ക്ക് ഇപ്പോള്‍ 230 രൂപ മാത്രമാണു ലഭിക്കുന്നത്. കൊക്കോയുടെ സ്ഥിതിയും മറിച്ചല്ല. പച്ച കൊക്കോയ്ക്കു 42 രൂപയും ഉണക്ക കൊക്കോയ്ക്കു 160 രൂപയുമാണു വിപണിവില.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago